എല്‍ ഡി എഫിന് തെരഞ്ഞെടുപ്പ് പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാരെന്ന് കെ ബാബു
May 21, 2016, 16:12 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.05.2016) എല്‍.ഡി.എഫിനു വേണ്ടി തെരഞ്ഞെടുപ്പ് പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാരെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. എല്‍.ഡി.എഫിന്റെ മദ്യനയം ബാറുകള്‍ തുറക്കുകയാണെന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അടിക്കാനുള്ള വടി പാര്‍ട്ടി തന്നെ ഇട്ടു കൊടുക്കുകയായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും അത് പ്രയോജനപ്പെടുത്തിയെന്നും ബാബു പറഞ്ഞു.
താന്‍ കോഴ വാങ്ങിയിട്ടില്ലെന്നുള്ളത് ലോകം മുഴുവന്‍ അറിഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അത് മനസിലാക്കാതിരുന്നത് ഏറെ വേദനിപ്പിച്ചു. പാര്‍ട്ടിക്ക് പോലും വേണ്ടാത്തവന്‍ എന്ന് തന്നെ എതിരാളികള്‍ വിശേഷിപ്പിക്കുന്നതിന് ഇത് കാരണമായി. തൃപ്പൂണിത്തുറയില്‍ പരാജയപ്പെടുന്നതിന് ഇത് കാരണമാവുകയും ചെയ്തു.
താന്‍ അഴിമതിക്കാരനെന്ന പ്രചാരണം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. ഇത്തരം പ്രചാരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നും ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ കാലതാമസവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ബാബു പറഞ്ഞു.
Keywords: Bar owners helped LDF during polls, says K Babu , K.Babu, Corruption, BJP, Social Network, UDF, Kerala.

Also Read:
മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു
Keywords: Bar owners helped LDF during polls, says K Babu , K.Babu, Corruption, BJP, Social Network, UDF, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.