ഡെല്‍ഹി: (www.kvartha.com 25.11.2014) സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്ക് ഡിസംബര്‍ 12വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ നവംബര്‍ 30വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ ഡിസംബര്‍ മൂന്ന് മുതല്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. അതേസമയം അപ്പീലില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് നീട്ടണമെന്ന ബാറുടമകളുടെ ആവശ്യത്തെ കോടതി തള്ളി.
കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്ക് മുമ്പായി മദ്യനയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. അന്തിമവാദം നടക്കുന്നത് വരെ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് ഖത്തറില്‍ സ്വീകരണം
Keywords: High Court of Kerala, Appeal, Hotel, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.