ബാര്‍ കോഴ: വിജിലന്‍സ് റിപോര്‍ട്ട് ഹൈക്കോടതിയില്‍; മാണിക്ക് ക്ലീന്‍ ചിറ്റ്

 


കൊച്ചി:(www.kvartha.com 01.12.2014) ബാര്‍ കോഴ സംബന്ധിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍ മാണിക്ക് ക്ലീന്‍ ചിറ്റ്നല്‍കി റിപോര്‍ട്ട് സമര്‍പിച്ചു. കോഴ നല്‍കിയെന്ന ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് അടക്കമുള്ള പ്രധാന സാക്ഷികള്‍ മൊഴി നല്‍കാന്‍ തയാറാകാത്തത് മൂലമാണ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്.

26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും എത്രയും വേഗം അന്വേഷണം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എസ്.പി മുഖേന വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ബിജു രമേശും തെളിവു നല്‍കാന്‍ അസോസിയേഷന്‍ നിയോഗിച്ച അഞ്ചംഗ സമിതിയും അന്വേഷ സംഘത്തിന് മുമ്പാകെ എത്തിയില്ല. ആദ്യം നോട്ടീസ് അയച്ചപ്പോള്‍ നവംബര്‍ 28 ന് ശേഷമേ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനാവൂ എന്ന് ഭാരവാഹികള്‍ ഇ -മെയില്‍ മുഖേനയും കത്തിലൂടെയും അറിയിച്ചിരുന്നു. എന്നാല്‍, ഒരു മാസം കൂടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

എങ്കിലും ബിജു രമേശിന്റെ തിരുവനന്തപുരത്തെയും അസോസിയേഷന്റെ കൊച്ചിയിലേയും ഓഫീസില്‍ സംഘം പരിശോധന നടത്തി.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതി മാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്നിലുള്ളത്.

ബാര്‍ കോഴ: വിജിലന്‍സ് റിപോര്‍ട്ട് ഹൈക്കോടതിയില്‍; മാണിക്ക് ക്ലീന്‍ ചിറ്റ്അഴിമതി കേസുകളില്‍ കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ക്രിമിനല്‍ കേസ് അന്വേഷണവും ക്രമസമാധാനവും സംബന്ധിച്ച ചുമതലയുള്ള അന്വേഷണ ഉദ്യോസ്ഥരുടെ പോലെ നടപടിക്ക് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുപ്രവര്‍ത്തകരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കാനാണ് അഴിമതി ആരോപണ കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനുള്ള വ്യവസ്ഥയുള്ളതെന്നുമാണ് വിജിലന്‍സ് വിശദീകരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kochi, Kerala, Liquor, High Court, Hotel, Vigilance case, Investigates, Thiruvananthapuram, K.M.Mani, Bar bribe: Vigilance report in high court 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia