ബാര്‍ കോഴ: മാണിക്കെതിരെ കൂടുതല്‍ തെളിവുകളുമായി കോടിയേരി നിയമസഭയില്‍
Dec 1, 2014, 16:58 IST
തിരുവനന്തപുരം: (www.kvartha.com 01.12.2014) ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷം നിയമസഭയില്‍. ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിന്റെ ഡ്രൈവറടക്കം മൂന്നുപേര്‍ കെ.എം. മാണിയുടെ വീട്ടിലെത്തി പണം നല്‍കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊണ്ട് സംസാരിച്ച അവസരത്തിലാണ് മാണിക്കെതിരെ ഇത്തരം ആരോപണം കോടിയേരി ഉന്നയിച്ചത്.
ഏപ്രില്‍ ആറിന് കെഎല്‍ 07 ബിബി 7878 എന്ന കാറില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ കെ.എം. മാണിയുടെ വീട്ടിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നാണ് കോടിയേരി പറഞ്ഞത്. പാലായിലും തിരുവനന്തപുരത്തും വെച്ചാണ് കോഴപ്പണം നല്‍കിയതെന്നും ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും ബാറുടമകള്‍ നല്‍കിയെന്നും കോടിയേരി ആരോപിച്ചു.
അതേസമയം കോടിയേരിയുടെ ആരോപണത്തിന് മറുപടിയായി ബാറുടമകളുമായി ചേര്‍ന്ന് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്ന് മാണി മറുപടി നല്‍കി. തുടര്‍ന്ന് കോഴയാരോപണം നേരിടുന്ന മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
മാണിക്ക് കോഴ നല്‍കാനായി ബാറുടമകള്‍ ചേര്‍ന്ന യോഗത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങളടങ്ങിയ സിഡി സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ കോടിയേരി ഒരുങ്ങിയെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍, ബാര്‍ അനുമതി സംബന്ധിച്ച തീരുമാനങ്ങളെല്ലാം മന്ത്രിസഭ കൂട്ടായി എടുത്തതാണെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. തനിക്കെതിരെയുള്ള കോഴ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെ.എം. മാണി പറഞ്ഞു. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ട പ്രകാരം വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും ഉടന്‍ അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ അന്വേഷണം പ്രഹസനമാണെന്നും കെ.എം.മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും കൂട്ടാക്കാതെ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ഡപ്യൂട്ടി സ്പീക്കര്‍ റൂളിങ് നല്‍കിയതോടെ പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഷാഫിയുടെ കുടുംബത്തിന് കെഎംസിസി വീട് നിര്‍മിച്ചുനല്‍കും; ഖബറടക്കം ചൊവ്വാഴ്ച
Keywords: Thiruvananthapuram, K.M.Mani, Corruption, Notice, Allegation, Conspiracy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.