SWISS-TOWER 24/07/2023

ബാര്‍ കോഴ: പിസി ജോര്‍ജും ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിക്കുന്നതിന്റെ രേഖകള്‍ പുറത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.01.2015) ബാര്‍ കോഴ ആരോപണം പുതിയ തലത്തിലേക്ക്. അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ധനമന്ത്രി കെഎം മാണി ഒരുകോടി രൂപ ആവശ്യപ്പെട്ടു എന്ന ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിന്റെ ആരോപണത്തിനുള്ള കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ചീഫ് വിപ്പ്  പിസി ജോര്‍ജും കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ളയുമായും  ബിജു രമേശ് സംസാരിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. നവംബര്‍ ഒന്നിനും രണ്ടിനും ഉള്ള സംഭാഷണങ്ങളാണ് പുറത്തായത്.

ബിജു രമേശ് ബാലകൃഷ്ണ പിള്ളയെ വിളിച്ച് സംസാരിക്കുകയായിരുന്നു. അടച്ചിട്ട ബാറുകള്‍ തുറക്കാനായി ബാറുകാര്‍ 15 കോടി പിരിച്ചിരുന്നുവെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ബാലൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം വേണമെന്നുള്ള ആവശ്യം ഹര്‍ജിയില്‍ ഉള്‍പെടുത്തണമെന്നും ബാലകൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്.

ബാര്‍ കോഴ: പിസി ജോര്‍ജും ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിക്കുന്നതിന്റെ രേഖകള്‍ പുറത്ത്കോഴ വാങ്ങിയ മാണിയെ വിടരുതെന്നും ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിക്കണമെന്നും
ബാലകൃഷ്ണ പിള്ള പറയുന്നുണ്ട്. ബേക്കറി ഉടമകളില്‍ നിന്നും സ്വര്‍ണകടക്കാരില്‍ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറയുന്നു.

ബാര്‍കോഴ വിഷയത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനേയും ബാലകൃഷ്ണ പിള്ള വിമര്‍ശിക്കുന്നുണ്ട്. മാണിക്കെതിരെ കോഴ ആരോപണവുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഇനി വിടരുതെന്നും സംസാരത്തില്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Bar Bribe Controversy: Biju Ramesh revealed phone calls, Thiruvananthapuram, Allegation, Chief Minister, CBI, Vellapally Natesan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia