ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 23.08.2021) ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം പൈങ്ങളത്ത് വിഷ്ണു ഭാസ്‌കറിനെ (28) ആണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. 

മാതാപിതാക്കളും വീട്ടുകാരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അവര്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വീടിനു സമീപം ഇവര്‍ വാടകയ്ക്ക് നല്‍കിയ മറ്റൊരു വീട് ഉണ്ടായിരുന്നു. ആ വീട്ടിലെ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.

മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി കതക് തകര്‍ത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത് ഇന്‍ഡ്യന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു ഭാസ്‌കര്‍ അവിവാഹിതനാണ്. 
Aster mims 04/11/2022

ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ആഘാതത്തില്‍ ആണ് ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Bank employee found dead in house, Kottayam, News, Local News, Dead, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia