ബന്ദിപ്പൂർ, നാഗർഹോളെ കടുവ സങ്കേതങ്ങളിലെ സഫാരിയും ട്രെക്കിങ്ങും നിരോധിച്ചു

 
Tiger walking in the Bandipur forest
Watermark

Photo Credit: Facebook/ Imroz Baig

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സഫാരി കാരണം മൃഗങ്ങൾ കാടിന് പുറത്തിറങ്ങുന്നത് കൂടുന്നതായി കണ്ടെത്തി.
● മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുന്നതാണ് പ്രധാന കാരണം.
● വനം ഉദ്യോഗസ്ഥർക്ക് അടിയന്തരമായി നിർദേശം നൽകിയിട്ടുണ്ട്.

ഇരിട്ടി: (KVARTHA) കാടിന്റെ വന്യത അനുഭവിച്ചും കാട്ടുമൃഗങ്ങളുടെ കാഴ്ചകൾ തേടിയുമുള്ള സഞ്ചാരികളുടെ ആവേശയാത്രകൾക്ക് വിലക്ക്. കർണാടകത്തിലെ കടുവ സങ്കേതങ്ങളായ ബന്ദിപ്പൂരിലെയും നാഗർഹോളെയിലെയും സഫാരി യാത്രകൾ നിരോധിച്ച് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ ഉത്തരവിറക്കി.

അടിയന്തരമായി ഇരു കടുവ സങ്കേതങ്ങളിലെയും സഫാരിയും വന്യമൃഗങ്ങളുടെ ഭീഷണിയുള്ള ഭാഗങ്ങളിലെ ട്രെക്കിങ്ങും നിരോധിക്കാൻ വനം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Aster mims 04/11/2022

കടുവ സങ്കേതത്തിലെ സഫാരി കാരണം വന്യമൃഗങ്ങൾ കാടിനു പുറത്തിറങ്ങുന്നത് വർധിക്കുന്നതായും ഇത് മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യുക. 

Article Summary: Safari and trekking banned in Bandipur and Nagarhole tiger reserves by Forest Minister due to increasing human-wildlife conflict.

#Bandipur #Nagarhole #SafariBan #TigerReserve #KeralaNews #Wildlife

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script