SWISS-TOWER 24/07/2023

ബണ്ടി ചോറിന്റെ വാദം ഹൈക്കോടതി തള്ളി; കസ്റ്റഡിയില്‍ വിട്ടതു ശരിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തിരുവനന്തപുരത്തെ കവര്‍ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്നെ മറ്റ് കേസുകളില്‍ കൂടി ഉള്‍പെടുത്താനാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബണ്ടി ചോര്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് കെ. ഹരിലാലിന്റെ ഉത്തരവ്.

തിരുവനന്തപുരത്ത് വേണുഗോപാലിന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെങ്കിലും ടവേര, മാരുതി എസ്റ്റീം കാറുകള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടും കസ്റ്റഡിയില്‍ തെളിവെടുക്കുന്നതായി ഹരജിക്കാരനു വേണ്ടി ഹാജരായ ബി.എ. ആളൂര്‍ ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട തെളിവ് ശേഖരണം പൂര്‍ത്തിയാവുകയും തൊണ്ടികള്‍ കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പോലീസ് കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, വേണുഗോപാലിന്റെ വീട്ടില്‍ മോഷണം നടത്താനാണ് മറ്റൊരിടത്തുനിന്ന് മോഷ്ടിച്ച ടവേരയുമായി എത്തിയതെന്നും ഈ വീട്ടിലെ മോഷണത്തിന് ശേഷം രക്ഷപ്പെടാനാണ് എസ്റ്റീം ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബണ്ടി ചോറിന്റെ വാദം ഹൈക്കോടതി തള്ളി; കസ്റ്റഡിയില്‍ വിട്ടതു ശരിവച്ചു

അതിനാല്‍ ഈ വാഹനങ്ങളുടെ മോഷണവും അറസ്റ്റിന് കാരണമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വേണം പരിഗണിക്കാന്‍. കുറ്റകൃത്യത്തിന് ശേഷം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കുറഞ്ഞ സമയം കൊണ്ട് ഹരജിക്കാരന്‍ മൂന്ന് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. അതിനാല്‍, മൂന്ന് സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന സാക്ഷികളെ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനും പ്രതിയെ കൂടുതല്‍ സമയം കസ്റ്റഡിയില്‍ ആവശ്യമാണെന്ന പോലിസിന്റെ വാദം അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി.

തൊണ്ടി മുതലുകള്‍ കണ്ടെടുത്തത് കൊണ്ട് മാത്രമായില്ല. കുറ്റകൃത്യത്തിന് മുമ്പും ശേഷവും കുറ്റവാളിയെ കണ്ട സാക്ഷികള്‍ അയാളെ തിരിച്ചറിയേണ്ടതുണ്ട്. മറ്റ് തെളിവുകളും സ്ഥിരീകരിക്കേണ്ടതുണ്ട്. ഫലപ്രദമായ വിചാരണക്ക് ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ പ്രതിയുടെ പോലീസ് കസ്റ്റഡി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

മോഷണവും കൊള്ളയുമായി ബന്ധപ്പെട്ട 700 കേസുകളില്‍ ഈ ദല്‍ഹിക്കാരന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ജനുവരി 21ന് തിരുവനന്തപുരത്ത് കെ.വി.ജി നായരുടെ വീട്ടില്‍ കയറിയ ബണ്ടി ചോര്‍ മിത്‌സുബിഷി ഔട്ട്‌ലാന്റര്‍ കാര്‍, ലാപ്‌ടോപ്, രണ്ട് അത്യാധുനിക മൊബൈല്‍ ഫോണ്‍, റിമോട്ട് സിസ്റ്റം, താക്കോല്‍ക്കൂട്ടം, ടോര്‍ച്ച്, സ്വര്‍ണം, പണം എന്നിവക്ക് പുറമെ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റും മോഷ്ടിച്ചിരുന്നു. ഇയാളെ പിടികൂടി 29ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രത്യേക അപേക്ഷ നല്‍കി ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Keywords:  Kochi, theft, Police, Custody, Court, Kerala, Bandi Chor, High tech theft, Robbery, Government, Laptop, Delhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia