അച്ചടക്ക നടപടിക്ക് വിധേയരാകുന്നവര്‍ക്ക് യോഗങ്ങളില്‍ വിലക്ക്

 


ADVERTISEMENT

അച്ചടക്ക നടപടിക്ക് വിധേയരാകുന്നവര്‍ക്ക് യോഗങ്ങളില്‍ വിലക്ക്
കൊച്ചി: അച്ചടക്ക നടപടിക്ക് വിധേയരാകുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന്‌ വിലക്ക്. ഒളിക്യാമറ വിവാദത്തില്‍ അകപ്പെട്ട ഗോപി കോട്ടമുറിക്കല്‍, ചാക്കോച്ചന്‍, പി.എസ് മോഹനന്‍ എന്നിവര്‍ക്കാണ്‌ പാര്‍ട്ടി വിലക്ക്.

നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സി പി ഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. നാളെയാണ് എറണാകുളം ജില്ലാ കമ്മിറ്റി യോഗം നടക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റിന് യോഗം രൂപം നല്‍കും. ഇതാദ്യമായാണ്‌ സിപിഐഎം ഇത്തരമൊരു തീരുമാനവുമായി മുന്‍പോട്ട് പോകുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ കൈമോശം വന്ന പാര്‍ട്ടി പ്രതിഛായ വീണ്ടെടുക്കാന്‍ നേതൃത്വം തീരുമാനമെടുത്തതിന്റെ ആദ്യ തെളിവാണ്‌ ഈ തീരുമാനം.

Keywords:  Kochi, Kerala, Ban, Disciplinary action, Camera, CPM  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia