CM's meeting | കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; പരിപാടി തുടങ്ങുമ്പോൾ ഇറക്കി വിട്ടു
Feb 24, 2024, 18:23 IST
കണ്ണൂര്‍: (KVARTHA) നവകേരള സദസിന്റെ തുടര്‍ച്ചയായി ആദിവാസി,ദലിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ മാധ്യമ പ്രവര്‍ത്തകരോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദിവാസി, ദലിത് വിഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട് എത്തിയവരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്.
ഇവരില്‍ ചിലര്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് പരിപാടിയുടെ അവതാരകന്‍ മൈകിലൂടെ അഭ്യര്‍ഥിച്ചത്.
പട്ടയം ലഭിക്കാത്തതും വന്യജീവി ശല്യം നേരിടുന്നതും ജാതി സര്‍ടിഫികറ്റ് ലഭിക്കാത്തതും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളായിരുന്നു തുടക്കത്തില്‍ സംസാരിച്ചവര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനിടയിലായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ഹോളില്‍നിന്നു പുറത്തു പോകണമെന്ന് അനൗണ്‍സ്‌മെന്റ് വന്നത്. മുന്‍കൂട്ടി എഴുതി നല്‍കിയ ചോദ്യങ്ങളാണ് ചോദിക്കാന്‍ അനുവദിച്ചത്.

Keywords: Pinarayi Vijayan, Politics, Malayalam News, Kannur, Nava Kerala Sadas, Adivasi, Dalit, Chief Minister, Event, Media, Banned, Speech, Pattaya, Caste Certificate, Ban on media workers from CM's face-to-face meeting in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.