Minister | ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ സര്‍കാരും ദേവസ്വം ബോര്‍ഡുകളും അപീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
Nov 5, 2023, 11:41 IST
തിരുവനന്തപുരം: (KVARTHA) ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ സര്‍കാരും ദേവസ്വം ബോര്‍ഡുകളും അപീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണെന്ന് പറഞ്ഞ മന്ത്രി അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയക്രമം എന്താണെന്നോ മറ്റ് വിവരങ്ങളോ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഹൈകോടതി ഉത്തരവിനെതിരെ അപീല്‍ പോകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആരാധനാലയങ്ങളില്‍ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈകോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ലാ കലക്ടര്‍മാര്‍ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഉത്തരവ് വന്നത്.
എന്നാല്‍ കോടതി ഉത്തരവ് വിഡ്ഢിത്തമാണെന്ന് വടക്കുന്നാഥന്‍ ഉപദേശക സമിതി സെക്രടറി ഹരിഹരന്‍ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും ഹരിഹരന്‍ പറഞ്ഞു. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രടറി ശശിധരനും പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. കോടതി വിധി ബാധകമായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ശശിധരന്‍ പറഞ്ഞു.
ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്യുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രടറി ജി രാജേഷ് കുമാര്‍ പ്രതികരിച്ചു. പെസോ അനുവാദത്തോടെ നടത്തുന്ന ഏക വെടിക്കെട്ട് തൃശൂര്‍ പൂരത്തിന്റേതാണ്. നിരോധിത ഉല്പന്നങ്ങള്‍ പൂരത്തിന് ഉപയോഗിക്കാറില്ല. ശബ്ദ നിരീക്ഷണവും ഉണ്ട്. ഹൈകോടതി ഉത്തരവ് എല്ലാവരേയും കേട്ടിട്ടുള്ളതല്ല. ഒരു പ്രത്യേക കേസിലുള്ളതാണ്. എന്നാല്‍ ഓഡറിനെ ചലന്‍ജ് ചെയ്യും. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ച് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യ നീതിയല്ല. കേരളത്തിലെയും തമിഴ് നാട്ടിലേയും തൊഴിലാളികളെ ബാധിക്കുമെന്നും ജി രാജേഷ് കുമാര്‍ പറഞ്ഞു.

Keywords: Ban on fireworks: Minister K Radhakrishnan says government will appeal against high court verdict, Thiruvananthapuram, News, Minister K Radhakrishnan, Appeal, Ban On Fireworks, High Court, Thrissur Pooram, Criticism, Raid, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.