Health Risk | കറുവപട്ടയ്ക്ക് പകരം കാസിയ ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനാര്‍ഡോ ജോണ്‍
കണ്ണൂര്‍: (KVARTHA) മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്ന കാസിയ ഇറക്കുമതി ചെയ്യുന്നത് അടിയന്തിരമായി നിര്‍ത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകനും കറുവപട്ട കര്‍ഷകനുമായ ലിയാ നാര്‍ഡ് ജോണ്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നിരുന്നാലും ഒറിജനല്‍ കറുവപട്ടയ്ക്കു പകരം ആയുര്‍വേദ നിര്‍മ്മാതാക്കളും മസാല പൊടി കമ്പനികളും വ്യാപകമായി വിലകുറഞ്ഞതും കാന്‍സര്‍, ലിവര്‍ സിറോസ് രോഗത്തിന് കാരണമാകുന്നതുമായ കാസിയ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഫ് എസ് എസ് എ ഐ നടപടി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ലിയാ നാര്‍ഡ് ജോണ്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് 2023 ഒക്ടോബര്‍ 23ന് താന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹരജിയുടെ ഫലമായി അതേവര്‍ഷം നവംബര്‍ 21 ന് എഫ് എസ് എസ് എ ഐ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാവുന്ന രീതിയില്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ വിപണികളിലും പരിശോധന നടത്തി വ്യാജ കറുവപട്ടയായ കാസിയ വില്‍ക്കുന്നത് തടയണമെന്നും നിയമപരമായ നടപടിയെടുക്കണമെന്നുമായിരുന്നു ഉത്തരവ്.
ഇതുകൂടാതെ തെറ്റിദ്ധരിപ്പിച്ച് ഒറിജിനല്‍ കറുവപട്ടയ്ക്ക് പകരം കാസിയ വില്‍ക്കുന്ന കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബോധവല്‍ക്കരിക്കണമെന്നും സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011ലെ ഭക്ഷണ പദാര്‍ത്ഥത്തിലെ മായം ചേര്‍ക്കല്‍ വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കാനും എഫ് എസ് എസ് എ ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഒറിജിനല്‍ കറുവ പട്ടയിലെയും കാസിയയിലെയും കോമറിന്‍ അളവും എഫ് എസ് എസ് എ ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മൂന്ന് ശതമാനത്തില്‍ കൂടുതല്‍ കോമറിനുള്ള കാസിയ അനുവദനീയമല്ല. ഇറക്കുമതി ചെയ്യുന്ന കാസിയോയില്‍ അഞ്ചു ശതമാനം കോമറിനാണുള്ളത്. കറുവ പട്ടയില്‍ ഇതു 001 ആണ് അനുപാതമെന്നും അദ്ദേഹം പറഞ്ഞു.
എഫ് എസ് എസ് എ ഐ കഴിഞ്ഞ അഞ്ചു വര്‍ഷമായി കാസിയോയുടെ ദുഷ്യ ഫലം പ്രസിദ്ധീകരിച്ചു വിവരിക്കുന്ന കസാന്റ് ഒഴിവാക്കിയത് ദുരുഹമാണെന്നും ലിയാനാര്‍ഡ് ജോണ്‍ ആരോപിച്ചു. അത്യന്തം വിനാശകരമായ കാസിയോ ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ലിയാനാര്‍ഡോ ജോണ്‍ ആവശ്യപ്പെട്ടു.
#CassiaBan, #HealthRisk, #HumanRights, #Kerala, #Ayurveda, #FSSAI