ഗവര്‍ണര്‍ വിളിപ്പിച്ചതില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമില്ലാത്ത പരാതി കോണ്‍ഗ്രസിന് എന്തിനെന്ന് വി ടി ബല്‍റാം, 'ഞാന്‍ ഗവര്‍ണറുടെ അടിമയല്ല, വിരട്ടാന്‍ നോക്കേണ്ട' എന്നുപറഞ്ഞ മമതയുടെ ആര്‍ജവം പിണറായി വിജയനില്ലാതെ പോയത് കോണ്‍ഗ്രസിന്റെ കുറ്റമാണോ എന്നും ബല്‍റാം
Aug 1, 2017, 17:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 01.08.2017) ഗവര്‍ണര്‍ വിളിപ്പിച്ചതില്‍ മുഖ്യമന്ത്രിക്കും സി പി എമ്മിനുമില്ലാത്ത പരാതി കോണ്‍ഗ്രസിന് എന്തിനാണെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ വിനീത വിധേയനായി പോയത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും ബല്‍റാം വ്യക്തമാക്കുന്നു. 'ഞാന്‍ ഗവര്‍ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കേണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലെയുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. മമത കാട്ടിയ ആ ആര്‍ജവം വിജയനില്ലാതെ പോയതില്‍ കോണ്‍ഗ്രസിനാണോ കുറ്റമെന്നും ബല്‍റാം ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഇക്കാര്യം ചോദിക്കുന്നത്.
തലസ്ഥാന നഗരിയില്‍ കഴിഞ്ഞദിവസം നടന്ന ബി ജെ പി - സി പി എം സംഘര്‍ഷങ്ങളില്‍ നിരവധി പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കപ്പെട്ടിരുന്നു. മാത്രമല്ല ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനും പൈശാചികമായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നും ഗവര്‍ണറെ വിളിച്ച് രാജ് നാഥ് സിംഗ് അടക്കമുള്ളവര്‍ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ക്രമസമാധാനം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ലെന്നാണ് ചില സൈബര്‍ സിപിഎമ്മുകാരുടെ പരാതി. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ ഇല്ലാത്ത പരാതി കോണ്‍ഗ്രസിന് വേണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഗവര്‍ണറുടെ അമിതാധികാര പ്രവണതയ്ക്ക് കുടപിടിക്കുന്നതായി ഞങ്ങള്‍ വിധിച്ചുകളയും എന്നുമുള്ള ടോണാണ് ഇത്തരക്കാരുടേത്, അത് വിലപ്പോവില്ല.
ഗവര്‍ണര്‍ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാല്‍ മതി.
പിന്നെ ഗവര്‍ണര്‍ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും. എന്നും ബല്‍റാം പറയുന്നു.
ഫേസ് ബുക്കിന്റെ പൂര്‍ണരൂപം;
ക്രമസമാധാനം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മണ്‍ ചെയ്തതിനേക്കുറിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബര്‍ സിപിഎമ്മുകാരുടെ പരാതി. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതിന് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കോ ഇല്ലാത്ത പരാതി കോണ്‍ഗ്രസിന് വേണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഗവര്‍ണ്ണറുടെ അമിതാധികാരപ്രവണതക്ക് കുടപിടിക്കുന്നതായി ഞങ്ങളങ്ങ് വിധിച്ചുകളയും എന്നുമുള്ള ടോണാണ് ഇത്തരക്കാരുടേത്. അത് വിലപ്പോവില്ല.
ഗവര്‍ണ്ണര്‍ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണ്ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി.
പിന്നെ ഗവര്‍ണ്ണര്‍ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണ്ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്. 'ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിനാണോ കുറ്റം?
ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണ്ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Balram's facebook post on Pinarayi, Kottayam, Politics, News, Governor, Pinarayi vijayan, CPM, Kerala, Facebook.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.