SWISS-TOWER 24/07/2023

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് അഗ്നിഗോളം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 27/02/2015) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍. മിക്ക ജില്ലകളിലും തീഗോളം പ്രത്യക്ഷപ്പെട്ടതായി വിവിധ റിപോര്‍ട്ടുകളില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതിനും പത്തരയ്ക്കും ഇടയിലാണ് സംഭവം. എറണാകുളത്ത് ചെറിയ ഭൂമികുലുക്കം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു.

എറണാകുളത്ത് കൊച്ചി നഗരം, ഫോര്‍ട്ട് കൊച്ചി, പറവൂര്‍ കോലഞ്ചേരി, വൈപ്പിന്‍,  വില്ലിങ്ടണ്‍ ഐലന്റ്, ആലപ്പുഴ തുറവൂര്‍, കോലഞ്ചേരിക്കടുത്തുള്ള വലമ്പൂര്‍, പത്തനംതിട്ട അഴൂര്‍ ഭാഗം, ഉള്ളന്നൂര്‍ തേരകത്തിനാല്‍, ഇലവുംതിട്ട നെടിയകാലാ തുടങ്ങിയ സ്ഥലങ്ങളിലും കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമാണ് തീഗോളം കണ്ടതായുള്ള റിപോര്‍ട്ടുകള്‍.

കാസര്‍കോട്ട് ചെങ്കള, ചെമ്പരിക്ക, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തീഗോളം കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്.  മറ്റു നിരവധി സ്ഥലത്തും തീഗോളം കണ്ടു. ചിലയിടങ്ങളില്‍ ചെറിയതോതില്‍ ഭൂമികുലുങ്ങുന്ന രീതിയില്‍ പ്രകമ്പനവും ഉണ്ടായി. സ്‌ഫോടന ശബ്ദവും തുടര്‍ന്ന് നീല നിറത്തിലുള്ള തീ ഗോളവുമാണ് ദൃശ്യമായത്.

ഉല്‍ക്കാപതനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ പെയ്തു. സംഭവത്തില്‍ ആശങ്കവേണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് വിവിധ ജില്ലാ കളക്ടര്‍മാരും അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് അഗ്നിഗോളം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Panic gripped Kerala as a huge ball of fire was spotted falling from the sky at night on Friday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia