SWISS-TOWER 24/07/2023

ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനം; മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അറിയില്ല, അദ്ദേഹം മറുപടി അര്‍ഹിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 16.03.2021) ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കറിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അറിയില്ലെന്നും വ്യക്തമാക്കി. മാത്രമല്ല ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനം; മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അറിയില്ല, അദ്ദേഹം മറുപടി അര്‍ഹിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍
Aster mims 04/11/2022
ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമും തമ്മിലുള്ള ഡീല്‍ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുക എന്നതാകാം ഡീല്‍ എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്.

Keywords:  Balashankar's allegations do not deserve an answer K Surendran, Pathanamthitta, News, Politics, Assembly-Election-2021, BJP, K Surendran, Allegation, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia