ബാലകൃഷ്ണന്‍ വധം: ലീഗിന്റെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പിതാവ് രംഗത്ത്

 


ബാലകൃഷ്ണന്‍ വധം: ലീഗിന്റെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പിതാവ് രംഗത്ത്
Balakrishnan
കാസര്‍കോട്: മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊറിയര്‍ സ്ഥാപന ഉടമയായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗിന്റെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പിതാവ് രംഗത്ത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഡിടിഎസ് കൊറിയര്‍ സ്ഥാപനം നടത്തുന്ന വിദ്യാനഗര്‍ പടുവടുക്കത്തെ റിട്ട.തഹസീല്‍ദാര്‍ ഗോപാലന്റെ മകന്‍ ബാലകൃഷ്ണ(32)നെയാണ് 2001 സെപ്തംബറില്‍ പുലിക്കുന്ന് ചെമ്മനാട് കടവത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ബാലകൃഷ്ണന്‍ വധം: ലീഗിന്റെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പിതാവ് രംഗത്ത്
Gopalan
കേസില്‍ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കോടതിയില്‍ ഈ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. പത്തുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി തളങ്കരയിലെ ഇക്കു എന്ന ഇഖ്ബാലിനെ ഒരു വര്‍ഷം മുമ്പാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് സിബിഐക്ക് കൈമാറിയത്. കേസില്‍ ഇതുവരെ ഗൂഢാലോചന നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പിതാവ് ഗോപാലന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട്ടെയും മഞ്ചേശ്വരത്തേയും ലീഗിന്റെ രണ്ട് എം.എല്‍.എമാരും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയും, ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുമാണ് ഗൂഢാലോചന നടത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്തതെന്നാണ് ബാലകൃഷ്ണന്റെ പിതാവ് എഷ്യാനെറ്റ് ചാനലിലൂടെ ആരാപണമുന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിയമയഭയില്‍ ചോദ്യം ഉന്നയിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഒമ്പത് വര്‍ഷമായിട്ടും ഗൂഢാലോചന കേസിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നാണ് ഗോപാലന്റെ ആരോപണം. ഗോപാലനും ഭാര്യയും ഇപ്പോള്‍ കോയമ്പത്തൂരിലെ മകളുടെ വീട്ടിലാണ് സ്ഥിരതാമസം. മകന്റെ മരണത്തോടെ ഗോപാലനും ഭാര്യയും മാനസികമായി തളര്‍ന്നിരുന്നു.


Keywords: Kasaragod, League MLA, Murder case, Father, CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia