ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെടുമെന്ന് ബാലകൃഷ്ണപിള്ള

 


ADVERTISEMENT

കൊച്ചി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയോടും യു.ഡി.എഫിനോടും ആവശ്യപ്പെടുമെന്നും, ഈ വിഷയം ഫെബ്രുവരി 11ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ ഉന്നയിക്കുമെന്നും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും ഈ വിഷയം സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും പിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് സഹായിച്ച എന്‍.എസ്.എസ്. നെയും എസ്.എന്‍.ഡി.പി. യെയും തള്ളിപ്പറഞ്ഞത് തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ കേസുകള്‍ തോല്‍ക്കുന്നത് ഒത്തുകളിയുടെ ഫലമാണെന്നും പിള്ള ആരോപിച്ചു.

ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെടുമെന്ന് ബാലകൃഷ്ണപിള്ള
Keywords: Subject, February, Meeting, Kerala, Chairman, Court, Party,  Kvartha, Malayalam Vartha,  Kochi, Ganesh Kumar, R. Balakrishna Pillai, NSS, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia