മട്ടന്നൂരിൽ ബേക്കറി ജീവനക്കാരൻ കിണറ്റിൽ വീണു മരിച്ചു

 
Photo of Aneesh Mavila, bakery worker who died
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മരുവംഞ്ചേരിയിലെ മാവില അനീഷ് ആണ് മരിച്ചത്.
● ബുധനാഴ്ച രാത്രി എട്ടോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
● നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തി.
● ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
● തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

കണ്ണൂർ: (KVARTHA) മട്ടന്നൂരിനടുത്ത് ശിവപുരം മൊട്ടഞ്ചാലിൽ ബേക്കറി ജീവനക്കാരനായ യുവാവ് അബദ്ധത്തിൽ വീട്ടു കിണറ്റിൽ വീണു മരിച്ചു. മരുവംഞ്ചേരിയിലെ മാവില അനീഷ് (45) ആണ് വീട്ടിനടുത്തുള്ള കിണറ്റിൽ വീണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 

Aster mims 04/11/2022

കിണറ്റിൽ വീണ അനീഷിനെ പുറത്തെടുത്ത് ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മട്ടന്നൂരിലെ ഒരു ബേക്കറിയിലെ ജീവനക്കാരനായിരുന്നു അനീഷ്. ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. ഷൈനി, റീന, ഷൈമ എന്നിവരാണ് സഹോദരങ്ങൾ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കുക. 

Article Summary: Bakery worker died near Mattannur after falling into a well at night.

#Mattannur #KannurNews #WellAccident #BakeryWorker #TragicDeath #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script