കാരുണ്യ ഭവനങ്ങള്‍ മുസ്‌ലിം ലീഗിന് ദേശീയ ശ്രദ്ധ നല്‍കി: ബഷീറലി തങ്ങള്‍

 


തൊടുപുഴ: (www.kvartha.com 07.11.2014) കോടിക്കണക്കിന് രൂപ മുടക്കി ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ബൈത്തുറഹ്മകള്‍ നിര്‍മ്മിച്ചതിലൂടെ മുസ്‌ലിംലീഗ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതായും ഏറെ അംഗീകാരം നേടിയതായും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

മങ്ങാട്ടുകവല മേഖല കമ്മറ്റി 14 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച രണ്ട് ബൈത്തുറഹ്മകളുടെ  താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്‌ലിംലീഗിന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇടതു പ്രസ്ഥാനങ്ങള്‍ പോലും പിന്തുടരുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലിംലീഗ് നല്‍കുന്ന പ്രാധാന്യം സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. മത സൗഹാര്‍ദ്ദവും സാഹോദര്യവും സമുദായ മൈത്രിയും രാജ്യ പുരോഗതിയും ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്ന മുസ്‌ലിംലീഗിന് എന്നും സമൂഹ മനസാക്ഷിയുടെ അംഗീകാരം ഉണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ലീഗ് മുന്നോട്ട് പോകുമെന്നും തങ്ങള്‍ പറഞ്ഞു.

ബൈത്തുറഹ്മ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.എസ്. മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാവപ്പെട്ടവര്‍ക്കുളള ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി. എം. സലിം മുഖ്യ പ്രഭാഷണം നടത്തി.
കാരുണ്യ ഭവനങ്ങള്‍ മുസ്‌ലിം ലീഗിന് ദേശീയ ശ്രദ്ധ നല്‍കി: ബഷീറലി തങ്ങള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 Also Read: 
രക്ഷയ്ക്കായി മുട്ടുശാന്തി ചികിത്സ: ഷിറിയ പാലത്തില്‍ കുഴിയടപ്പും കമ്പി മൂടലും

Keywords:  Kerala, Thodupuzha, Muslim-League, House, Speak, Committee, Baithu Rahma gets national coverage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia