തോക്കും വെടിയുണ്ടയും പാസ്‌പോർടും ഉൾപെടെയുള്ള വിവിധ രേഖകളടങ്ങിയ ബാഗ് കെ എസ് ആർ ടി സി ബസിൽ ഉപേക്ഷിച്ച നിലയിൽ
Aug 21, 2021, 15:54 IST
ADVERTISEMENT
കിളിമാനൂർ: (www.kvartha.com 21.08.2021) തോക്കും, വെടിയുണ്ടയും, പാസ്പോർടും, ഉൾപെടെ വിവിധ രേഖകൾ അടങ്ങിയ ബാഗ് കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂർ കെഎസ്ആർടിസി ഡിപോയിലെ ആർ ടി സി 99 നമ്പർ ബസിലാണ് രാത്രിയോടെ ബാഗ് കണ്ടെത്തിയത്.
ഉടൻ തന്നെ ഇവ കിളിമാനൂർ പൊലീസിൽ ഏൽപിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട് എന്നാണ് വിവരം. കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട കരാറുകളാണ് ബാഗിൽ ഉൾപെട്ടതെന്നും വിവരമുണ്ട്.

തിരുവനന്തപുരത്ത് നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയിൽ നിന്നും ബാഗ് കൻഡക്ടർക്ക് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു.
തുടർന്ന് ബസിനുള്ളിൽ കൻഡക്ടർ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
Keywords: News, KSRTC, Bus, Kerala, State, Top-Headlines, Police, Case, KSRTC bus, Ammunition and Passport, Bag containing a gun, ammunition and passport was found from the KSRTC bus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.