വര്‍ഷത്തിനുശേഷം ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി; തിരിച്ചുവരവ് പ്രഖ്യാപനം ഞാന്‍ എന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട്

 


തിരുവനന്തപുരം: (www.kvartha.com 28.10.2021) രണ്ട് പതിറ്റാണ്ട് കാലത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഞാന്‍ എന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചെറിയാല്‍ ഫിലിപ് തിരിച്ചു വരവ് പ്രഖ്യാപനം നടത്തിയത്.

വര്‍ഷത്തിനുശേഷം ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി; തിരിച്ചുവരവ് പ്രഖ്യാപനം ഞാന്‍ എന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട്

രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാന്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്‍ഡ്യ മരിക്കും. ഇന്‍ഡ്യ ജീവിക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം, ചെറിയാന്‍ ഫിലിപ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി തന്റെ രാഷ്ട്രീയ ഗുരുവായ എ കെ ആന്റണിയെ ചെറിയാന്‍ ഫിലിപ് വീട്ടിലെത്തി കണ്ടു. ചെറിയാന്‍ ഫിലിപിന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വര്‍ഷം സി പി എമില്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.

കോണ്‍ഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തില്‍ ചെറിയാന്‍ ഫിലിപിനെ പോലുളളവരുടെ തിരിച്ചുവരവ് അണികള്‍ക്ക് ആവേശം പകരും. ചെറിയാനെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട് . തനിക്ക് പകരം ചെറിയാന്‍ ഫിലിപ് രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അത്തരം ചര്‍ചകള്‍ നടന്നിട്ടില്ലെന്നും എ കെ ആന്റണി പ്രതികരിച്ചു.

രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാന്‍ ഫിലിപും ഇടത് മുന്നണിയും തമ്മില്‍ തെറ്റുന്നത്. രണ്ടാം പിണറായി സര്‍കാര്‍ മുന്നോട്ട് വെച്ച ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ തയാറെടുത്തു. മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയത്തിനുള്ള ശ്രമങ്ങള്‍ ഇടത് മുന്നണി അവസാനിപ്പിക്കുകയായിരുന്നു.

എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ചെറിയാന്‍ ഫിലിപിനെ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്തത്. തിരിച്ചു വരുന്ന മുതിര്‍ന്ന നേതാവിന് എന്ത് പദവി നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് 2001ലാണ് ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് പാര്‍ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പലരും പാര്‍ടി വിടുമ്പോഴുള്ള ചെറിയാന്റെ മടക്കം കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടം തന്നെയാണ്.

Keywords:  Back two decades later; Congress to accept Cherian Philip, Thiruvananthapuram, News, Congress, CPM, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia