കൃത്രിമ ഗര്‍ഭധാരണത്തിലൂടെ എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് 45-ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
May 5, 2021, 09:43 IST
ഹരിപ്പാട്: (www.kvartha.com 05.05.2021) കൃത്രിമ ഗര്‍ഭധാരണത്തിലൂടെ എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് 45-ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച് 18ന് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടില്‍ കൊണ്ടുവന്നു.
സുധര്‍മയും ഭര്‍ത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു വരികയായിരുന്നു.
ഇതിനിടെ തൂക്കം 1100 ല്‍ നിന്നും 1400ലേക്ക് ഉയര്‍ന്നിരുന്നു. ഇതിന്റെ സന്തോഷത്തിനിടയിലാണു കുട്ടി മരണത്തിനു കീഴടങ്ങിയത്.
ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും സുരേന്ദ്രനും ആഗ്രഹിച്ചത്. അങ്ങനെയാണ് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.