Viral Singers | ഇടുക്കിയിലെ മിടുക്കനും മിടുക്കിയും! സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ഞു വൈറൽ ഗായകർ; മലയാള ഗാനലോകത്തിന് പുതിയ നക്ഷത്രം


എന്തൊരു സ്നേഹം ആണ് സഹോദരിയും സഹോദരനും തമ്മിൽ... പാട്ടിന്റെ കാര്യം പറയണ്ട
ഇത്ര ചെറുപ്പത്തിൽ ലിറിക്‌സ് കാണാതെ പഠിക്കുക അത്ഭുതം തന്നെ...
മിന്റാ സോണി
(KVARTHA) ഒരു കൊച്ചു വീഡിയോ (Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറൽ (Viral) ആയിരിക്കുകയാണ്. തൻ്റെ സഹോദരിയെ പാട്ടുപഠിപ്പിക്കുന്ന കുഞ്ഞു സഹോദരൻ ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഒരു ഹിന്ദി ഗാനം (Song) എങ്ങനെ മനോഹരമായി പാടാമെന്ന് ഈ കൊച്ചുപയ്യൻ തൻ്റെ സഹോദരിയ്ക്ക് (Sister) പറഞ്ഞു കൊടുക്കുന്നത് കാണുമ്പോൾ ചിലപ്പോൾ വലിയ ഗായകർ പോലും അത്ഭുതപ്പെട്ടുപോകും. അത്ര നല്ല പ്രകടനം ആണ് ഈ കുട്ടി വീഡിയോയിൽ കാഴ്ച വെയ്ക്കുന്നത്.
'ആരോ പണ്ട് അയച്ചു തന്നതാണ്. വീണ്ടും ചുറ്റിക്കറങ്ങി വന്നു. കുട്ടികൾ ആരാണെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് സ്റ്റേജിൽ തിളങ്ങി. സൂപ്പർ സ്റ്റാറുകൾ അഭിനന്ദനങ്ങൾ. മുഴുവൻ കാണാതിരിക്കാൻ ആർക്കും കഴിയില്ല. സംഗീതത്തിന് അപ്പുറമുള്ള ഭാവതലങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്ക് പറ്റും. രണ്ടു കുഞ്ഞുങ്ങൾക്കും സ്നേഹാശംസകൾ ഷൂട്ട് ചെയ്തവർക്കും', എന്ന കുറിപ്പോടെ ജോൺ ബ്രിട്ടാസ് (John Brittas) എംപി വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കുവാൻ കൊതിയാവുന്നു, മിടുക്കരായ കുട്ടികൾ. അവരുടെ മാതാപിതാക്കൾ നല്ലവണ്ണം അവരെ അഭ്യസിപ്പിച്ചിരിക്കുന്നു നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇന്ന് അവർ വലിയ കുട്ടികളായി എന്നും ഇന്ത്യയിൽ അറിയപ്പെടുന്ന ഗായകരായിരിക്കുന്നു എന്നും അറിയുന്നതിൽ സന്തോഷം, ഏതൊരു മാതാപിതാക്കൾക്കും കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന മനോഹരമായ വീഡിയോ, ഈ കുഞ്ഞ് സഹോദരങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നൊക്കെ പ്രതികരണങ്ങൾ വീഡിയോയ്ക്ക് വന്നു.
മോൻ വലിയൊരാളാകും എന്നതിൽ ഒരു സംശയവും ഇല്ല, അവൻ പഠിപ്പിക്കുന്ന രീതി ഒക്കെ കണ്ടോ മുതിർന്ന ഒരാൾ പറഞ്ഞു കൊടുക്കുമ്പോലെ, റിയാലിറ്റി ഷോയിലെ പാട്ടുകൾ എല്ലാം ഞാൻ കേൾക്കാറുണ്ട്, മോന്റെ ബിഗ് ഫാൻ ആണ് ഞാൻ, കഴിഞ്ഞിടെയാണ് ഇടുക്കിക്കാരനാണ് എന്നറിഞ്ഞത് അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ, നമ്മുടെ നാടിന്റെ അഭിമാനം ആണ്, മോളും മിടുക്കിയാണ് രണ്ടാൾക്കും ഒരു ചക്കരയുമ്മ എന്നൊക്കെയുള്ള കമൻ്റുകളും ഈ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടികൾ ഇടുക്കി നെടുങ്കണ്ടം സ്വദേശികളാണെന്ന് മനസിലായത്. സൂപ്പർ സിംഗർ എന്ന സോണിയുടെ റിയാലിറ്റി ഷോയിൽ ഹിന്ദി സംഗീതഞ്‌ജരെയും, ഗായകരെയും, മറ്റു സെലിബ്രിറ്റികളെയുമെല്ലാം അത്ഭുതപ്പെടുത്തിയ ഏഴ് വയസുകാരൻ, മലയാളിക്ക് അഭിമാനം. സംഗീത പ്രേമികൾ ഇവനെ ഏറ്റെടുത്തു കഴിഞ്ഞു എന്ന് ചുരുക്കം. ഇപ്പോൾ ഏഴാം വയസിൽ തന്റെ അപാര കഴിവ് കൊണ്ട് സംഗീത ലോകം കീഴടക്കികൊണ്ടിരിക്കുന്നു ആവിർഭവ് എന്ന ബാലൻ. ഒപ്പമുള്ളത് അവൻ്റെ സഹോദരി അനുവ്രതയുമാണ്.
ആവിർഭവ് ഇപ്പോൾ സോണി ടിവിയിലെ സ്റ്റാർ സിംഗറിലെ മികച്ച ഗായകനാണ്. ബാബുക്കുട്ടൻ എന്നാണവൻ്റെ ഓമനപ്പേര്. സഹോദരി അനുവ്രത ഇപ്പോൾ പങ്കെടുത്തുകൊണ്ടിരിക്കുന്നത് സോണി ടിവിയുടെ സ്റ്റാർ സിംഗർ സീസൺ മൂന്നിലാണ്. ആവിർഭവിൻ്റെ ഈ കൊച്ചേച്ചിയാണ് അവനെ ചെറുപ്പം മുതൽ പാട്ടുപാടാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയിരുന്നത്. നല്ല ശബ്ദം, സംഗീതത്തിൽ നല്ല ജ്ഞാനം ഉണ്ട് രണ്ടാൾക്കും. എല്ലാവരും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഹിന്ദി ഗാനം ആണ് രണ്ടുപേരും വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. സംഗീതത്തിൽ ലയിച്ചു പാടാനും, ആസ്വദിച്ചു പഠിപ്പിക്കാനും ഇത്രകുഞ്ഞുനാളിലെ ആവിർഭവവിന് കഴിയുന്നത് സമ്മതിക്കാതെ തരമില്ല.
സർഗവാസനയും, പ്രോത്സാഹിപ്പിക്കുവാൻ നന്മ മനസ്സുകൾ ഏറെയുള്ളതും തന്നെ ഒരു അനുഗ്രഹം. ഈ വീഡിയോ എത്ര തവണ കണ്ടാലും മടുക്കില്ല. എന്തൊരു സ്നേഹം ആണ് സഹോദരിയും സഹോദരനും തമ്മിൽ, പാട്ടിന്റെ കാര്യം പറയണ്ട. ഇത്ര ചെറുപ്പത്തിൽ വരികൾ കാണാതെ പഠിക്കുക അത്ഭുതം തന്നെ. ഈ അവസരത്തിൽ ഈ കുട്ടികളുടെ അമ്മയെക്കുറിച്ച് വന്ന ഒരു കമൻ്റ് ഇങ്ങനെ ആയിരുന്നു: 'എനിക്ക് പറയാനുള്ളത് മക്കളുടെ അമ്മയെ കുറിച്ചാണ് (അച്ഛനെ കാണാറില്ല), ഒട്ടും അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത സൗമ്യമായ ഒരു പാവം സഹോദരി. അതിനും കാരണക്കാർ അവരുടെ രക്ഷിതാക്കൾ. അതൊക്കെയാണ് വളർത്തു ഗുണം എന്നൊക്കെ പറയുന്നത് ഇതാവണം, ഇങ്ങനെയാവണം പ്രത്യേകിച്ചു കലാകുടുംബം'.
എന്തായാലും ഈ കൊച്ചു കലാകരന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉണ്ട്. ഭാവിയിലെ വലിയൊരു ഗാനഗന്ധർവൻ ആയെന്നിരിക്കാം. അതിന് ദൈവം തുണയാകട്ടെ. മലയാളക്കരയെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച സംഗീതത്തിൻ്റെ എല്ലാ ഘടകങ്ങളും സമഞ്ജസമായി സന്നിവേശിപ്പിച്ച മിടുമിടുക്കൻ ആവിർഭവ് - ബാബുക്കുട്ടന് എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു.