ഫ്രിഡ്ജിന് പിന്നില്‍ ഒളിച്ചുകളിക്കുന്നതിനിടെ ഷോകേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
Sep 2, 2021, 18:51 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 02.09.2021) ഫ്രിഡ്ജിന് പിന്നില്‍ ഒളിച്ചുകളിക്കുന്നതിനിടെ ഷോകേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന്- ശ്രുതി ദമ്പതികളുടെ മകളായ റൂത് മറിയമാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സഹോദരി ഹെയറയും അയല്പക്കത്തെ കുട്ടികളും ഒന്നിച്ച് കളിക്കുന്നുണ്ടായിരുന്നു.
ടൈല്‍സ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫിസിലെ കരാര്‍ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയ സമയത്താണ് സംഭവം. ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ അമ്മയെ ഏല്പിച്ചായിരുന്നു ശ്രുതി പോകാറുള്ളത്. അയല്പക്കത്തെ കുട്ടികളുമൊത്ത് റൂത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
സംഭവം നടക്കുമ്പോള്‍ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി ഇവര്‍ പറയുന്നു. കുഞ്ഞിനെയും കയ്യില്‍ വച്ച് ശ്രുതിയുടെ അമ്മ ഇരിക്കുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ കുറവിലങ്ങാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാര്‍ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് കുറവിലങ്ങാട് പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇന്‍ക്വസ്റ്റ് പരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റുമോര്‍ടെത്തിനായി കോട്ടയം മെഡികെല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കയാണ് ബന്ധുക്കളും നാട്ടുകാരും.
Keywords: Baby dies of electric shock from fridge, Kottayam, News, Local News, Child, Dead, Dead Body, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

