Diaper Rash | കുഞ്ഞുങ്ങളുടെ ഡയപർ ഇടയ്ക്കിടെ മാറ്റേണ്ടത് അത്യാവശ്യം; ദിവസം മുഴുവനും ധരിപ്പിക്കുന്നത് അലര്‍ജികള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും!
Mar 1, 2024, 13:32 IST
കൊച്ചി: (KVARTHA) അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്. കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ചുളള കരുതല്‍ അവിടെ നിന്നും ആരംഭിക്കുന്നു. ചെറിയ അസുഖം വന്നാല്‍പോലും അത് അവരെ തളര്‍ത്തുന്നു. കുഞ്ഞങ്ങളെ എങ്ങനെ പരിചരിക്കാം, ഏതുതരം ഭക്ഷണം നല്‍കാം, ഉറക്കം, ഇങ്ങനെ ഓരോ കാര്യത്തിലും അമ്മമാരുടെ ശ്രദ്ധ പതിഞ്ഞിരിക്കും.
ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുഞ്ഞുങ്ങളുടെ ചര്‍മം. പണ്ടുകാലങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് തുണികളാണ് നനവ് മാറ്റാന്‍ ഉപയോഗിച്ചിരുന്നത്. നനയുന്നതിന് അനുസരിച്ച് തുണി മാറ്റുന്നു. ഇത് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉതകുന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്തെ അമ്മമാര്‍ ഡയപ്പറുകളെയാണ് ആശ്രയിക്കുന്നത്.
ഡയപ്പറുകളുടെ അമിത ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ചൊറിച്ചിലുകളും പല തരത്തിലുളള അലര്‍ജികളും ഉണ്ടാകാം. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
വൃത്തി
കുഞ്ഞുങ്ങളെ എപ്പോഴും വൃത്തിയോടെ സംരക്ഷിക്കണം. നനവുണ്ടായാല്‍ ഉടനെ കഴുകി തുണികൊണ്ട് തുടച്ച് നനവ് മാറ്റണം. മറിച്ചായാല്‍ അത് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ശ്രദ്ധിക്കാതെ വന്നാല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
വൃത്തിയായി നോക്കിയാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകില്ല. അതുപോലെ തന്നെ കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇടക്കിടക്ക് കഴുകാനും ശ്രദ്ധിക്കുക.
ഡയപ്പര്‍ ഇടവേളകളില്‍ മാറ്റുക
ഒരു ഡയപ്പര്‍ തന്നെ ഉപയോഗിച്ചാല്‍ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടവരും. അതുകൊണ്ടുതന്നെ നനവുണ്ടായാല്‍ ഡയപ്പര്‍ മാറ്റുക. നനവ് തങ്ങിനിന്നാല്‍ ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഓരോ തവണയും ഡയപ്പര്‍ മാറ്റുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക. ഇടയ്ക്കിടെ ഡയപ്പര്‍ പരിശോധിക്കുക, നനവും വൃത്തികേടും ആയിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മാറ്റുക.
ഡയപ്പര്‍ എപ്പോഴും ഉപയോഗിക്കുന്നത് നല്ലതല്ല
ഡയപ്പറിന്റെ അമിത ഉപയോഗവും ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ ഇടയ്ക്ക് കുഞ്ഞുങ്ങളെ ഡയപ്പറുകളില്ലാതെ കിടത്തുക. ഇത് കുഞ്ഞിന് ആശ്വാസം ലഭിക്കുന്നതിനും നല്ലതാണ്. നന്നായി വായു സഞ്ചാരം ഉണ്ടാകുന്നത് ചര്‍മം പെട്ടെന്ന് ഭേദമാകാന്‍ സഹായിക്കും.
വെള്ളം വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക
വെള്ളം നന്നായി വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക. ഡയപ്പര്‍ നല്ല ബ്രാന്റഡ് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം.
ക്രീമുകള്‍ ഉപയോഗിക്കുക
കുഞ്ഞുങ്ങള്‍ക്ക് ബേബി ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മത്തിന്റെ സംരക്ഷണത്തിന് അവ സഹായിക്കും.
വെളിച്ചെണ്ണ
കുഞ്ഞുങ്ങളുടെ ചര്‍മസംരക്ഷണത്തിന് വെളിച്ചെണ്ണ ഏറെ സഹായിക്കുന്നു. വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പോകാന്‍ സഹായിക്കും. ബേബി ഓയിലും ഉപയോഗിക്കാം.
ക്രീം, ഓയിന്‍മെന്റ്, പൗഡര്‍ എന്നിവ കുഞ്ഞുങ്ങളുടെ ചുവന്നു തിണര്‍ത്ത ചര്‍മത്തിന് ആശ്വാസം നല്‍കും. കൂടാതെ സംരക്ഷണ കവചം ആവുകയും ചെയ്യും. പുതിയ വൃത്തിയുള്ള ഡയപ്പര്‍ ഇടുന്നതിന് മുമ്പ് കുഞ്ഞിന്റെ ചര്‍മത്തില്‍ ക്രീം അല്ലെങ്കില്‍ ഓയിന്റ്മെന്റ് പുരട്ടുക.
സിങ്ക് ഓക്സൈഡ്, പെട്രോളിയം ജെല്ലി എന്നിവ ചേരുവകളില്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. ബേബി പൗഡര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കുഞ്ഞിന്റെ മുഖത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കണം. പൗഡറിലെ ടാല്‍ക്ക അഥവ കോണ്‍സ്റ്റാര്‍ച് ശ്വസന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പൗഡര്‍ കയ്യില്‍ എടുത്ത് ഡയപ്പര്‍ ഇടുന്ന ഭാഗത്ത് പുരട്ടുക. കടകളില്‍ കിട്ടുന്ന സ്റ്റിറോയ്ഡ് ക്രീമുകള്‍ (ഹൈഡ്രോ കോര്‍ടിസോണ്‍) ഒഴിവാക്കുക. ഡോക്ടര്‍ പറഞ്ഞാല്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ. ശരിയായ രീതിയില്‍ അല്ല നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളില്‍ ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.