പൂര്‍ണ ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു; സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും, സാമ്പത്തിക സഹായവുമായി തൃശൂരിലുള്ള ഒരു കൂട്ടം ആളുകള്‍; കൂടെ നിന്നവര്‍ക്കും സൈനികര്‍ക്കും ബിഗ് സല്യൂട്; നന്ദി പറഞ്ഞ് മാതാവ് റഷീദ

 


പാലക്കാട്: (www.kvartha.com 11.02.2022) മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാബു പൂര്‍ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉള്‍പെടെയുള്ളവര്‍ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. മാത്രമല്ല, ബാബുവിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായവുമായി തൃശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം. 

'ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവര്‍ക്കും സൈനികര്‍ക്കും ബിഗ് സല്യൂട്. ബാബുവിന് വേണ്ടി പ്രാര്‍ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളില്‍ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.

പൂര്‍ണ ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു; സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും, സാമ്പത്തിക സഹായവുമായി തൃശൂരിലുള്ള ഒരു കൂട്ടം ആളുകള്‍; കൂടെ നിന്നവര്‍ക്കും സൈനികര്‍ക്കും ബിഗ് സല്യൂട്; നന്ദി പറഞ്ഞ് മാതാവ് റഷീദ

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. ഇതിനിടെ കാല്‍തെറ്റി വീണ് പരിക്കേല്‍ക്കുകയും ചെയ്തു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എന്‍ഡിആര്‍എഫും പൊലീസും പര്‍വതാരോഹകരും ചേര്‍ന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

ബാബുവിന് വേണ്ടി ഒരുനാട് മുഴുവനും പ്രാര്‍ഥനയോടെ കഴിഞ്ഞ മണിക്കൂറുകളായിരുന്നു അത്. ഒരാളുടെ ജീവന്‍ രക്ഷിക്കാനായി ഇത്രയും പേര്‍ ഒരുമിച്ച് നിന്ന് സഹായം ചെയ്യുന്നത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണ്.

പൂര്‍ണ ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു; സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും, സാമ്പത്തിക സഹായവുമായി തൃശൂരിലുള്ള ഒരു കൂട്ടം ആളുകള്‍; കൂടെ നിന്നവര്‍ക്കും സൈനികര്‍ക്കും ബിഗ് സല്യൂട്; നന്ദി പറഞ്ഞ് മാതാവ് റഷീദ

Keywords:  Babu who was rescued from hill top discharged from hospital, Palakkad, News, Trending, Hospital, Treatment, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia