B Gopala Krishnan | സാംസ്‌കാരിക മന്ത്രിക്ക് സംസ്‌ക്കാരം ഭാഷയിലെങ്കിലും വേണം; അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടച്ചക്രവുമല്ല ഇന്‍ഡ്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണന്‍
Jul 5, 2022, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) ഭരണഘടനയ്ക്കെതിരായ വിവാദപരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. വിവാദ പരാമാര്‍ശത്തില്‍ സജി ചെറിയാന്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്‌കാരിക മന്ത്രിക്ക് സംസ്‌ക്കാരം ഭാഷയിലെങ്കിലും വേണം. അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടച്ചക്രവുമല്ല ഇന്‍ഡ്യന്‍ ഭരണഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ അടിത്തറയാണ് ഭരണഘടന.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്‍ഡ്യന്‍ ഭരണഘടന തൊഴിലാളി വിരുദ്ധമാണന്നും ജനാധിപത്യവും മതേതരത്വം, തുടങ്ങിയ കുന്തവും കുടച്ചക്രവുമൊക്കെ എഴുതിവെച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണവും ഉപാധിയുമാണ് ഭരണഘടന എന്നും കേരളത്തിലെ സാംസ്‌കാരിക മന്ത്രി പ്രസ്താവന നടത്തുക എന്നത് തികഞ്ഞ ഭരണഘടനാ വിരുദ്ധതയും മന്ത്രിയായി തുടരാനുള്ള അയോഗ്യതയുമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Keywords: B Gopala Krishnan Criticized Saji Cheriyan, Thrissur, News, Minister, Criticism, Trending, BJP, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.