KSEB Chairman | കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി

 


തിരുവനന്തപുരം: (www.kvartha.com) കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി. വൈദ്യുതി ബോര്‍ഡിലെ യൂനിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദമുണ്ടായിരുന്നു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൃഷി വകുപ്പ് സെക്രടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയത്. രാജന്‍ ഖൊബ്രഗഡെയാണ് കെ എസ് ഇ ബിയുടെ പുതിയ ചെയര്‍മാന്‍.

KSEB Chairman | കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി

ബി അശോകുമായി സി പി എം അനുകൂല സംഘടനയായ കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ എസ് ഇ ബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂനിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി പി എമിന്റെ ശക്തമായ സമ്മര്‍ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.

Keywords: B Ashok Removed From KSEB Chairman Post, Thiruvananthapuram, News, KSEB, Politics, Controversy, CPM, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia