തലശേരിയില്‍ മരിച്ച അഴിയൂര്‍ സ്വദേശിക്ക് കോവിഡില്ല: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
May 30, 2020, 19:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 29.05.2020) വീട്ടില്‍ കുഴഞ്ഞു വീണതിനു ശേഷം മരണമടഞ്ഞ അഴിയൂര്‍ സ്വദേശിയായ പ്രവാസിക്ക് കോവിഡില്ലെന്ന് തെളിഞ്ഞു. തലശേരി സഹകരണാശുപത്രിയില്‍ ചികിത്സിക്കാനായി കൊണ്ടുവന്ന വടകര അഴിയൂര്‍ സ്വദേശിയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
കഴിഞ്ഞ 17-ന് യു എ ഇയിലെ ഷാര്‍ജയില്‍ നിന്ന് ഭാര്യയോടൊപ്പം നാട്ടില്‍ വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അത്താണിക്കല്‍ സ്കൂളിനു സമീപം അല്‍ താജില്‍ സിപി ഹാഷിം മുതുവന (69) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലു കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയതിനു ശേഷം വടകര സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററിലും തുടര്‍ന്ന് കോഴിക്കോട് പണം നല്കി താമസിക്കുന്ന കൊറോണ കെയര്‍ സെന്ററിലും താമസിച്ചതിനു ശേഷം സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിന് താമസിക്കാമെന്ന് ഉത്തരവ് വന്നതിനുശേഷം 27-ന് ഭാര്യയോടൊപ്പം അഴിയൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷം നിരീക്ഷണത്തിലുള്ള വ്യക്തി ആയതുകൊണ്ട് സ്രവം എടുത്ത് മലബാര്‍ കാന്‍സര്‍ സെന്റര്റില് പരിശോധനക്ക് അയച്ചു. ശനിയാഴ്ച
ഉച്ചയോടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
ഭാര്യ: കായക്കല്‍ റംല, മക്കള്‍: ഷബീര്‍, ഡോ. ഷാജുദ്ദീന്‍ (മൈത്ര ആശുപത്രി, കോഴിക്കോട്), ഷബ്ജിന. മരുമക്കള്‍: ഫെമിന, ഡോ. ഷംനി (സ്റ്റാര്‍ കെയര്‍ ആശുപത്രി, കോഴിക്കോട്), ഷബിന്. കബറടക്കം കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ വൈകുന്നേരം മൂന്നരയോടെ നടന്നു.

Keywords: Azhiyur native who died in Thalassery has no covid,Kannur, News, Airport, Dead, Dead Body, Family, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.