പോലീസ് ജീവിതം തകര്‍ത്ത അയ്യപ്പനും ഓമനയ്ക്കും സര്‍ക്കാര്‍ വക പീഡനം വീണ്ടും
Nov 10, 2014, 13:29 IST
തിരുവനന്തപുരം:(www.kvartha.com 10.11.2014) പോലീസ് മര്‍ദനത്തിന് ഇരയായ തൊഴിലാളിയെയും കുടുംബത്തെയും പോലീസിനു പിന്നാലെ വീണ്ടും സര്‍ക്കാരും പീഡിപ്പിക്കുന്നു. കോടതി വിധിച്ചിട്ടും പൊലീസിനെതിരേ നടപടിയെടുക്കാന്‍ മടിച്ച ആഭ്യന്തര വകുപ്പിനെതിരേ പരാതിക്കാര്‍ കോടതയലക്ഷ്യത്തിനു നോട്ടീസ് അയച്ചപ്പോള്‍ ഒത്തുതീര്‍പ്പിനു സര്‍ക്കാര്‍തലത്തില്‍ ശ്രമം.
കൊല്ലം എഴുകോണിലെ അയ്യപ്പനും ഓമനയ്ക്കുമാണ് വീണ്ടും നീതി നിഷേധിക്കപ്പെടുന്നത്. അയ്യപ്പനെ മര്‍ദിച്ച് ജീവിതം തകര്‍ത്ത പൊലീസുകാര്‍ക്കെതിരേ കഴിഞ്ഞ മാസം മൂന്നിനു മുമ്പ് നടപടിയെടുക്കാനായിരുന്നു കോടതി വിധി. കോടതയലക്ഷ്യക്കേസിന് ഒത്തുതീര്‍പ്പു ചര്‍ച നടത്താന്‍ ഇരുവരെയും ആഭ്യന്തര സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിരിക്കുകയാണ്. അസാധാരണമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
1996 ഫെബ്രുവരി എട്ടിനാണ് എഴുകോണ്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചത്. അതിക്രൂര മര്‍ദനത്തിന് ഉത്തരവാദികളായ അഞ്ചു പോലീസ് ഉദ്യോഗസ്ഥരില്‍ ഇപ്പോള്‍ സര്‍വീസിലുള്ളത് മണിരാജ്, ബേബി എന്നിവരാണ്. അയ്യപ്പനും ഭാര്യ ഓമനയും നല്‍കിയ സ്വകാര്യ അന്യായത്തില്‍ 2009ല്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം ശിക്ഷ ലഭിക്കേണ്ട അഞ്ചു പേരില്‍ ഒരാള്‍ മരിക്കുകയും മറ്റു രണ്ടുപേര്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു. വൈകാതെ ബാക്കി രണ്ടുപേരും വിരമിക്കുന്നതോടെ കോടതി വിധിക്ക് യാതൊരു വിലയുമില്ലാതാകും. ശിക്ഷക്കെതിരേ പൊലീസുകാര്‍ നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിട്ടും വിധി നടപ്പാക്കിയിട്ടില്ല.
ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിരിക്കുന്ന പ്രതികളും നീതി കിട്ടാന്‍ റിട്ട് പെറ്റീഷന്‍ നല്‍കി അയ്യപ്പനും ഭാര്യ ഓമനയും കാത്തിരിക്കുകയായിരുന്നു. അന്നത്തെ എഴുകോണ്‍ എസ്‌ഐ ഡി. രാജഗോപാല്‍, എഎസ്‌ഐ പൊടിയന്‍, കോണ്‍സ്റ്റബിള്‍മാരായ മണിരാജ്, ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണു കോടതിവിധി. എല്ലാവര്‍ക്കും ഒരു വര്‍ഷം തടവും 3000 രൂപ പിഴയും. രാജഗോപാ ഡിവൈഎസ്പിയായി പിരിഞ്ഞു. ഷറഫുദ്ദീനും പെന്‍ഷനായി. പൊടിയന്‍ മരിച്ചു. മണിരാജനും ബേബിയുമാണ് ഇപ്പോഴും സര്‍വീസിലുള്ളത്. ആഭ്യന്തര മന്ത്രി അവ്യക്തമായി മാത്രം സൂചിപ്പിച്ച ഗവണ്‍മെന്റ് ഉത്തരവു പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ടിന് എഎസ്‌ഐമാരെ ഡിസ്മിസ് ചെയ്യുകയോ സര്‍വീസില്‍ നിന്നു നീക്കുകയോ ചെയ്യാം. എസ്‌ഐയാണു ശിക്ഷിക്കപ്പെട്ടതെങ്കില്‍ ഈ ഉത്തരവാദിത്തം ഡിഐജിക്കാണ്.
ശിക്ഷി സിഐക്കാണെങ്കില്‍ ഐജിക്കു നടപടിയെടുക്കാം. അത്തരമൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഈ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി നടപടി എടുപ്പിക്കണം. കാരണം, കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണു നിര്‍ദേശം നല്‍കിയത്.
മണിരാജിനെയും ബേബിയെയും ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തണം എന്ന കോടതി വിധി ആഭ്യന്തര വകുപ്പു സെക്രട്ടറിക്ക് അയച്ചിരിക്കുന്നത് കഴിഞ്ഞ ജൂലൈ രണ്ടിനാണ്. അതു കിട്ടി മൂന്നുമാസത്തിനകം നടപടിയെടുക്കണം എന്നാണു നിര്‍ദേശം. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ആദ്യത്തെയാഴ്ചയ്ക്കു മുമ്പു നടപടിയുണ്ടാകേണ്ടിയിരുന്നു. അതുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യത്തിന് ഓമന കോടതിയെ സമീപിച്ചതും ഇപ്പോള്‍ ഒത്തുതീര്‍പ്പിനു വിളിപ്പിച്ചിരിക്കുന്നതും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Related Article:
ഓമനയുടെയും അയ്യപ്പന്റെയും പതിനെട്ടു വര്‍ഷത്തെ ആത്മകഥ
Keywords: Thiruvananthapuram, Kerala, Police, Goverment, Kollam, Case, Court, Ayyappan And Wife Omana Begging For Justice Again

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.