SWISS-TOWER 24/07/2023

പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യന്‍ മുസ്ലീങ്ങളെ വേദനിപ്പിച്ചല്ലെന്ന് രാഹുല്‍ ഈശ്വര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 08.02.2020) പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യന്‍ മുസ്ലീങ്ങളെ വേദനിപ്പിച്ചല്ലെന്ന് അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സജീവമായി രംഗത്തുള്ള രാഹുല്‍ ഈശ്വര്‍ ഇക്കാര്യത്തില്‍ മുസ്ലിങ്ങളുടെ അശങ്ക അകറ്റുന്നതിന് അയ്യപ്പ ധര്‍മ സേന ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും വ്യക്തമാക്കി.

ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ കൂട്ടിയാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും ശബരിമല തന്ത്രി കുടുംബാഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ കൈവിട്ടു പോയാല്‍ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാല്‍ പന്തളം കൊട്ടാരത്തിലെ ഇരു വിഭാഗവും സമവായത്തില്‍ എത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യന്‍ മുസ്ലീങ്ങളെ വേദനിപ്പിച്ചല്ലെന്ന് രാഹുല്‍ ഈശ്വര്‍

ഇതിന് മുമ്പും രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തെത്തിയിരുന്നു. നാഷണല്‍ അമന്‍മെന്റ് ആക്ട് കൊണ്ട് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ദോഷമൊന്നുമില്ലെന്നും എന്നാല്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ ആണ് മുസ്ലീം സമുദായത്തിന് ആശങ്കയുണ്ടാക്കുന്നതെന്നും രാഹുല്‍ അന്ന് പറഞ്ഞിരുന്നു. മാത്രമല്ല രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ഫോണ്‍കോളും വെറലാവുകയും ചെയ്തിരുന്നു.

Keywords:  Kerala, News, Pakistan, Muslim, Rahul Easwar, Leader, Prime Minister, Ayyappa Dharma Sena leaderRahul Easwar on CAA.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia