Ayyankali | അയ്യങ്കാളി ജന്മദിനാഘോഷം കണ്ണൂരില്‍ വിവിധ പരിപാടികളോടെ ആചരിക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സാഹോദര്യ സമത്വ സംഘത്തിന്റെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനാഘോഷവും എസ് എസ് എല്‍ സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും കുടുംബസംഗമവും ആഗസ്റ്റ് 28 ന് രാവിലെ 10 മണിക്ക് തെക്കി ബസാര്‍ ഗുരുഭവനില്‍ നടത്തും. ഉദ്ഘാടനവും ഉപഹാര സമര്‍പണവും അഡ്വ. പി സന്തോഷ് കുമാര്‍ നിര്‍വഹിക്കും.

Ayyankali | അയ്യങ്കാളി ജന്മദിനാഘോഷം കണ്ണൂരില്‍ വിവിധ പരിപാടികളോടെ ആചരിക്കും

കെ ശശിധരന്‍ അധ്യക്ഷനാകും. ഡോ.എം ബി മനോജ്, എ ആര്‍ രാജേഷ്, വി കെ കലേശ്വരി, എ സജിത, യു രാജന്‍, വിനോദ് പുഞ്ചവയല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുടുംബ സംഗമം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി കെ ശശിധരന്‍, കെ രാജേഷ്‌കുമാര്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Ayyankali birthday celebration will be celebrated in Kannur with various events, Kannur, News, Birthday Celebration, Award, Press meet, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia