Criticized | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യവിഷയം തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി ടി പത്മനാഭന്‍

 


കണ്ണൂര്‍: (KVARTHA) അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാവിഷയത്തില്‍ ബി ജെ പിക്കും കേന്ദ്രസര്‍കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. അയോധ്യ വിഷയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പു ചീട്ടാക്കാനാണ് ബിജെപി നീക്കമെന്ന് പറഞ്ഞ അദ്ദേഹം ജയ്ശ്രീറാമെന്നു വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്‍ഡ്യ മാറിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Criticized | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യവിഷയം തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി ടി പത്മനാഭന്‍
 

അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി ടി ഉഷ ഏതു രാമനെയാണ് വായിച്ചതെന്നറിയില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ പളളിക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പുഴാതി സ്‌കൂളില്‍ മഹാത്മഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്യുന്നതിനിടെ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ മഹത്വവല്‍കരിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Keywords: Ayodhya Temple: T Padmanabhan Criticized BJP, Kannur, News, Ayodhya Temple, T Padmanabhan, Writer, PT Usha, Media, Allegation, BJP, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia