അയോധ്യ കേസ്: മുസ്ലീംലീഗിനും എസ് ഡി പി ഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി
Nov 12, 2019, 20:22 IST
കണ്ണൂര്‍: (www.kvartha.com 12/11/2019) അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയിറക്കിയ മുസ്ലിംലീഗിനും എസ് ഡി പി ഐക്കുമെതിരെ ആഞ്ഞടിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി.
അയോധ്യ കേസില്‍ വിധി വന്നപ്പോള്‍ മുസ്ലിംലീഗ് നിലപാടില്‍ മലക്കം മറിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
വിധി ശരിയെന്നായിരുന്നു ആദ്യ പ്രതികരണം. വിധിയെ അംഗീകരിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ നിരാശാജനകമാണെന്നാണ് പറയുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. മുസ്ലിംലീഗിന് പിന്നാലെ അയോധ്യ കേസില്‍ വിധിക്കെതിരെ എസ് ഡി പി ഐയും രംഗത്ത് വന്നു. പ്രകടനം നടത്തിയാണ് എസ് ഡി പി ഐ പ്രതിഷേധിക്കുന്നത്. ഈ പ്രതികരണങ്ങള്‍ 160 കോടി ജനങ്ങളുടെ സമാധാനം കെടുത്തും. അയോധ്യ കേസില്‍ വിധി വന്നപ്പോള്‍ ഒരുമയുടെ നിലപാടാണ് രാജ്യം സ്വീകരിച്ചത്.
മുസ്ലിംലീഗിന്റെ മലക്കംമറിച്ചില്‍ നേതാക്കളുടെ സങ്കുചിത മനോഭാവം മൂലമാണ്. ഇതിനോട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടംപോലും ക്ഷമിക്കില്ല.
ഒവൈസിക്ക് പഠിക്കുകയാണ് മുസ്ലിംലീഗും എസ് ഡി പി ഐയും. രാഷ്ട്രീയ ലക്ഷ്യത്തോടെ വിധിക്കെതിരെ പ്രകടനം നടത്തിയത് ഗൗരവത്തോടെ കാണണം. ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിനെതിരെ ജാഗ്രത പാലിക്കണം. ഒവൈസിക്ക് മുസ്ലിംകള്‍ വോട്ട് ബാങ്കാണ്. ആ നിലപാട് മുസ്ലിംലീഗ് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഒവൈസി പഠിച്ച മദ്രസയിലല്ല ഞങ്ങള്‍ പഠിച്ചത്. ഒവൈസി ഇപ്പോഴും മുഗളന്മാരുടെ കാലത്തെക്കുറിച്ചാണ് ക്ലാസെടുക്കുന്നത്. അവരുടെ അക്രമവും കൊള്ളയും ആര്‍ഭാടവുമൊന്നും മുസ്ലിംകളുടെ പാതയല്ല. ഖലീഫ ഉമ്മറിന്റെ കാലത്തെക്കുറിച്ചാണ് നാം പഠിക്കേണ്ടത്. മുസ്ലിം മതം പോരായെന്ന് തോന്നിയ മുഗളന്മാര്‍ അതിനെതിരെ ദിന്‍ ഇലാഹിയെന്ന പുതിയ മതം ഉണ്ടാക്കിയവരാണ്. ഖുര്‍ആന് പകരമായ അക്ബര്‍ നാമയെന്ന പുതിയ ഗ്രന്ഥം ഇറക്കിയവരാണ് മുഗളന്മാര്‍. ഇതെല്ലാമാണ് ഒവൈസിയുടെ വഴി. ഇത് ശരിയല്ല. ഒവൈസിയുടെ നിലപാട് പൊതുനിലപാടിന് എതിരാണ്. മുസ്ലിംലീഗിന്റെ ഈ നിലപാട് മതേതരത്വം തകര്‍ക്കുന്നതാണ്.
മുസ്ലിംലീഗിന്റെ അയോധ്യ വിധിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്. കെ പി സി സിയുടെ നിലപാട് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Muslim-League, SDPI, Case, Ayodhya case: Abdullakutty criticised Muslim league and SDPI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.