ആലപ്പുഴ: (www.kvartha.com 11.08.2015) കഥാപ്രസംഗ കലയിലെ കുലപതി ആഇശ ബീഗം അന്തരിച്ചു(72). കഥാപ്രസംഗകലയിലെ ആദ്യ മുസ്‌ലിം വനിതകളിലൊരാളാണ് ആഇശ ബീഗം. പുന്നപ്ര നന്ദിക്കാട്ട്വെളി 'മാനസി'യില്‍ മകന്‍ അന്‍സാറിന്റെ വസതിയില്‍ വെച്ചാണ് അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കഷ്ടപാടും ദുരിതവും നിറഞ്ഞ ജീവിതത്തിലും കഥാപ്രസംഗ കലയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച കലാകാരിയാണ് ആയിഷ ബീഗം.
കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തോളം വേദികളില്‍ ഇവര്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം മാപ്പിള സാമൂഹ്യ പശ്ചാത്തലമുള്ള കഥകള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ചു. 'ധീര വനിത' എന്ന കഥ ആലപ്പുഴ വട്ടപ്പള്ളിയിലെ വേദിയില്‍ അവതരിപ്പിച്ചായിരുന്നു കഥാപ്രസംഗ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നത്. മുസ്‌ലിം വനിതകള്‍ പരസ്യമായി വേദികളില്‍ കഥ പറയാന്‍ മടിച്ചിരുന്ന കാലത്ത് കഥാപ്രസംഗത്തോടുള്ള തന്റെ അഭിനിവേശം മനസിലൊതുക്കിവെക്കാന്‍ ആഇഷയ്ക്ക് കഴിഞ്ഞില്ല.
1943 ല്‍ മുഹമ്മദുകണ്ണ് - ഫാത്വിമ ദമ്പതികളുടെ മകളായി ജനിച്ചു. ആഇശയുടെ ചെറുപ്പകാലത്ത്
തന്നെ കുടുംബം ആലപ്പുഴയിലേക്ക് കുടിയേറി. ഭര്‍ത്താവ് എ.എം ശെരീഫിന്റെ പ്രോത്സാഹനവും പ്രചോദനവുമാണ് കഥാപ്രസംഗ വേദികളില്‍ ആഇശയെ പിടിച്ചുനിര്‍ത്തിയത്. 1998ല്‍ ഭര്‍ത്താവ് മരിച്ചു.
ജനങ്ങളുടെ പ്രോത്സാഹനവും ആദരവും ഉള്‍ക്കൊണ്ട് മാപ്പിള സാഹിത്യത്തില്‍ ഒമ്പതോളം കഥകളും മറ്റിതര സാമൂഹ്യ വിഷയങ്ങളില്‍ പതിനഞ്ചോളം കഥകളും ബീഗം അവതരിപ്പിച്ചു. മക്കള്‍: അന്‍സാര്‍ (ഗള്‍ഫ്), പരേതനായ നൗഷാദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പുന്നപ്രയിലെ പള്ളിയില്‍.

Also Read:
പനിക്ക് പിറകെ ഛര്‍ദ്ദിയും അതിസാരവും പടരുന്നു
Keywords: Alappuzha, Treatment, Children, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.