Sreekumaran Thampi | പലതവണ പുരസ്‌കാരങ്ങള്‍ നിഷേധിക്കപ്പെട്ടു; അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ പേരുവെട്ടിയത് ഒരു മഹാകവിയെന്നും തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ, തനിക്ക് പലതവണ പുരസ്‌കാരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് തുറന്നടിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സാഹിത്യ അകാഡമി അവാര്‍ഡിനു പരിഗണിച്ചപ്പോള്‍ പേരുവെട്ടിയത് ഒരു മഹാകവിയാണെന്നും അദ്ദേഹം ആരോപിച്ചു.

Sreekumaran Thampi | പലതവണ പുരസ്‌കാരങ്ങള്‍ നിഷേധിക്കപ്പെട്ടു; അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ പേരുവെട്ടിയത് ഒരു മഹാകവിയെന്നും തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

എന്നാല്‍ തന്റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് ജനങ്ങളാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 47-ാം വയലാര്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈകിയാണെങ്കിലും വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

'യഥാര്‍ഥ പ്രതിഭയെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. ജനങ്ങള്‍ അവരോടൊപ്പം ഉണ്ടാകും. എന്റെ കൂടെ ജനങ്ങളുണ്ട്. അവാര്‍ഡുകളല്ല. ജനങ്ങളാണ് തീരുമാനിക്കുന്നത് ഞാന്‍ ആരാണെന്ന്. എന്റെ പാട്ടുകള്‍, കവിതകള്‍, ആത്മകഥയൊക്കെ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 31-ാം വയസ്സില്‍ കേരള സാഹിത്യ അകാഡമി അവാര്‍ഡ് എനിക്കു തരാന്‍ തീരുമാനിച്ചു. ഒരു മഹാകവിയാണ് പോയി വെട്ടിക്കളഞ്ഞത്.

അവന്‍ മലയാളത്തിലെ അക്ഷരങ്ങള്‍ മുഴുവന്‍ പഠിച്ചിട്ട് കൊടുക്കാമെന്ന് പറഞ്ഞു. മനഃപൂര്‍വം എനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ഡ്. തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. മൂന്നുനാലു തവണ എനിക്ക് അവാര്‍ഡ് തരാന്‍ പ്രഖ്യാപിച്ചിട്ട് അവസാനം മാറ്റി' എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥയ്ക്കാണ് ശ്രീകുമാരന്‍ തമ്പി വയലാര്‍ പുരസ്‌കാരം നേടിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച വെങ്കല ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

Keywords:  Awards Rejected Many Times, Sreekumaran Thampi says
, Thiruvananthapuram, News, Sreekumaran Thampi, Vayalar Award, Declaration, Director, Song Writer, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia