Awards | ഐവി ദാസ് പുരസ്കാരം വെങ്കിടേഷ് രാമകൃഷ്ണന്; വിവികെ സാഹിത്യ പുരസ്കാരം സി പി അബൂബകറിന് സമ്മാനിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തലശേരി: (www.kvartha.com) കതിരൂര്‍ ബാങ്ക് ഏര്‍പെടുത്തിയ വിവികെ സാഹിത്യ പുരസ്കാരം കവിയും സാഹിത്യ അകാഡമി സെക്രടറിയുമായ സി പി അബൂബകറിനും ഐ വി ദാസ് മാധ്യമപുരസ്കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനും സമ്മാനിക്കും. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിങ്ങും അടങ്ങുന്നതാണ് വി വി കെ പുരസ്കാരം. കാല്‍ലക്ഷം രൂപയും ശില്‍പവുമാണ് ഐ വി ദാസ് പുരസ്കാരം. കാരായിരാജന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ഏപ്രിലില്‍ അവാര്‍ഡ് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
Aster mims 04/11/2022

വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത് കോയോട്ടിയുടെയും കുനിങ്ങാട്ട് കദീശയുടെയും മകനായി 1945ല്‍ ജനിച്ച സി പി അബൂബകര്‍ എസ്‌എഫ്‌ഐ പ്രഥമ സംസ്ഥാന സെക്രടറിയാണ്. കെഎസ്‌എഫ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്, ദേശാഭിമാനി സ്റ്റഡി സര്‍കിള്‍, പുരോഗമനകലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യപരിഷത് എന്നീ സംഘടനകളുടെ കോഴിക്കോട്, പാലക്കാട് ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ഉള്‍പെടെ വിവിധ കോളജുകളില്‍ അധ്യാപകനായിരുന്നു.

ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി വാരിക, കമ്യൂണിസ്റ്റ് പാര്‍ടി കോഴിക്കോട്, കണ്ണൂര്‍ ജില്ല ചരിത്രപുസ്തകം എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. മുറിവേറ്റവരുടെ യാത്രകള്‍, കടല്‍ എന്നീ നോവലുകള്‍ രചിച്ചു. കവിത, ലേഖന സമാഹാരങ്ങളടക്കം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വി വി സറീനയാണ് ഭാര്യ. മക്കള്‍: നീലിമ, ഷോണിമ, ശശിനാസ് ഏലിയാസ് ഹരിത.

Awards | ഐവി ദാസ് പുരസ്കാരം വെങ്കിടേഷ് രാമകൃഷ്ണന്; വിവികെ സാഹിത്യ പുരസ്കാരം സി പി അബൂബകറിന്  സമ്മാനിക്കും


ദേശാഭിമാനിയില്‍ 1983ല്‍ ജേണലിസം ട്രെയിനിയായി പരിശീലനം തുടങ്ങിയ വെങ്കിടേഷ് വിവിധ ബ്യൂറോകളില്‍ റിപോര്‍ടറായി ജോലി ചെയ്തു. ഫ്രണ്ട്ലൈന്‍ ഡെല്‍ഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അയോധ്യയില്‍ ബാബറിമസ്ജിദ് തകര്‍ക്കല്‍ നേരില്‍ കണ്ട വെങ്കിടേഷിന്റെ റിപോര്‍ടുകള്‍ ലോകം ശ്രദ്ധിച്ചതാണ്. ടെലഗ്രാഫ്, ബിബിസി ഡെല്‍ഹി ആസ്ഥാനമായ തേര്‍ഡ് ഐടിവി എന്നിവയിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ കണ്ണോത്തുംചാല്‍ സ്വദേശിയാണ്. പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ചിത്രയാണ് ഭാര്യ. ഡെല്‍ഹിയില്‍ കണ്‍സള്‍ടന്റായ ലക്ഷ്മി വെങ്കിടേഷ് മകള്‍. 

വാര്‍ത്താസമ്മേളനത്തില്‍ പുരസ്കാരസമിതി കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍, കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രടറി പി എം ഹേമലത, പുരസ്കാര സമിതി അംഗം അഡ്വ. കെ കെ രമേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: News,Kerala,State,Thalassery,Award,Journalist,Top-Headlines,Latest-News,Press meet, Awards for Venkatesh Ramakrishnan and CP Aboobackar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia