Award | തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

 


തിരുവനന്തപുരം: (KVARTHA) സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. സമിതി ചെയര്‍മാന്‍ ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Award | തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
 
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാര്‍ഥം 2014ല്‍ തകഴി സ്മാരക ട്രസ്റ്റും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് തകഴി സാഹിത്യ പുരസ്‌കാരം. 2014 മുതല്‍ തുടര്‍ചയായി ഈ പുരസ്‌കാരം നല്‍കിവരുന്നുണ്ട്.

പ്രൊഫ. ജി ബാലചന്ദ്രനാണ് പ്രഥമ അവാര്‍ഡ് ജേതാവ് (കൃതി: തകഴിയുടെ സര്‍ഗപദങ്ങള്‍). പ്രഥമ അവാര്‍ഡിനുശേഷമുള്ള എല്ലാ അവാര്‍ഡുകളും മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡായാണ് നല്‍കിവരുന്നത്.

Keywords: Writer M K Sanu bags Thakazhi literary award, Thiruvananthapuram, News, Writer MK Sanu, Award, Thakazhi Literary Award, Novelist, Contribution, Story Writer, Kerala News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia