Award | ഡോ. ടിപി സുകുമാരന്‍ സ്മാരക പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്

 


കണ്ണൂര്‍: (www.kvrtha.com) ഡോക്ടര്‍ ടിപി സുകുമാരന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷണന് നല്‍കാന്‍ തീരുമാനിച്ചതായി സ്മാരക സമിതി പ്രസിഡന്റ് കെകെ മാരാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Award | ഡോ. ടിപി സുകുമാരന്‍ സ്മാരക പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്

25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം ആഗസ്ത് 23 ന് കാലികറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഡോ: ടിപി സുകുമാരന്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കൈമാറും.

അനുസ്മരണത്തിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സെക്രടറി സിഎച് വത്സലന്‍, അഡ്വ. രവീന്ദ്രന്‍ കണ്ടോത്ത് എന്നിവരും പങ്കെടുത്തു.

Keywords:  Dr. TP Sukumaran Memorial Award to novelist C Radhakrishnan, Kannur, News, Dr. TP Sukumaran Memorial Award, Novelist C Radhakrishnan, Meeting, Press Meet, Calicut University, KK Marar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia