Global KMCC | ചിറകൊടിയുന്ന കണ്ണൂര്‍; ഗ്ലോബല്‍ കെ എം സി സി ചര്‍ചാ സമ്മേളനം സംഘടിപ്പിച്ചു
Jun 26, 2023, 10:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അവഗണനയില്‍ തളരുന്ന കണ്ണൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി ഗ്ലോബല്‍ കെഎംസിസി ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ചിറകൊടിയുന്ന കണ്ണൂര്‍ ' എന്ന ശീര്‍ഷകത്തില്‍ ചര്‍ചാ സമ്മേളനം സംഘടിപ്പിച്ചു. കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ആര് നേതൃത്വം നല്‍കിയാലും അതിന് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്ന് കെ സുധാകരന്‍ എംപി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത് ഉത്തരമലബാറിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. കണ്ണൂര്‍ വിമാനത്താവളം നിലവില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഉത്തര മലബാറുകാര്‍. എന്നാല്‍ ഈ വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ വലിയൊരു ലോബി പുറമേ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
വിമാനത്താവളത്തിന്റെ വികസന പ്രശ്‌നവുമായി ഒരുപാട് തവണ കേന്ദ്ര വ്യയാമയാന മന്ത്രി അടക്കമുള്ളവരെ ബന്ധപ്പെട്ടപ്പോഴൊക്കെ വികസനത്തിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. എന്ത് തന്നെയായാലും ഈ വിമാനത്താവളം സംരക്ഷിക്കേണ്ടത് കണ്ണൂര്‍ക്കാരുടെ ഒരു ബാധ്യതയാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ തന്നെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെ ഇടപെടലുകളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന കാംപയിന്റെ ഭാഗമായാണ് ചര്‍ചാ സമ്മേളനം സംഘടിപ്പിച്ചത്.
ഗ്ലോബല്‍ കെഎംസിസി കണ്ണൂര്‍ ജില്ല കണ്‍വീനര്‍ ഉമര്‍ അരിപാമ്പ്ര സ്വാഗതം പറഞ്ഞു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി പുനത്തില്‍ ബാഷിത്, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ടി കെ രമേശ് കുമാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗം പ്രശാന്ത് പുത്തലത്ത്, വെയ്ക്ക് പ്രതിനിധി അബ്ദുല്‍ ഖാദര്‍ പനകാട്ട്, ജില്ലാ മുസ്ലിം ജെനറല്‍ സെക്രടറി കെ ടി സഹദുല്ല, ഗ്ലോബല്‍ കെഎംസിസി ജില്ലാ ചെയര്‍മാന്‍ ടി പി അബ്ബാസ് ഹാജി, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ അഡ്വ. കെ എ ലത്വീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, എം പി മുഹമ്മദലി, എന്‍ കെ റഫീഖ് മാസ്റ്റര്‍, ബി കെ അഹ് മദ്, കെഎംസിസി നേതാക്കളായ ഹാശിം നൂഞ്ചേരി, വി കെ മുഹമ്മദ്, അഡ്വ മുഹമ്മദ് കുഞ്ഞി, ഹനീഫ ഏഴാം മൈല്‍, കെ പി നാസര്‍ ഹാജി, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, ജമാല്‍ കമ്പില്‍, ശാദുലി വളക്കൈ, നൗഫല്‍ പാലേരി, ടി കെ ഹമീദ് പാനൂര്‍, സി എച് യൂസുഫ്, മൊയ്ദീന്‍ ചുഴലി, ബശീര്‍ കൊയ്യം, ഒ നൂറുദ്ധീന്‍ മുണ്ടേരി തുടങ്ങിയവര്‍ ചര്‍ചാ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur-News, Kannur Airport, Global KMCC, Meeting, Kannur, News-Malayalam, Negligence of Kannur Airport: Global KMCC Organised Meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

