അവിനാശിയിലെ അപകടത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
May 27, 2020, 16:35 IST
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 27.05.2020) അവിനാശിയിലെ അപകടത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പില്‍ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാര്‍വതി (24) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചെന്ത്രാപ്പിന്നി കണ്ണനാംകുളം കളരിക്കല്‍ സുരേഷിന്റെയും ബിനിയുടെയും മകളാണ് ശ്രീപാര്‍വതി. ഫെബ്രുവരി 20-ന് അവിനാശിയില്‍ കെ എസ് ആര് ടി സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഭര്‍ത്താവ് ഹനീഷ് മരിച്ചത്.
സഹോദരങ്ങള്‍: ശിവഗംഗ, പാര്‍ത്ഥസാരഥി. ബുധനാഴ്ച മൃതദേഹ പരിശോധന നടക്കും. പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: News, Kerala, Thrissur, Death, Accident, Husband, Bus Collision, Police, Case, KSRTC, Avinashi Bus Accident Victim Aneesh's Wife Found Dead

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.