രാജ്യത്ത് സ്വയംഭരണ കോളജുകള്‍ 420; കേരളത്തില്‍ തീരുമാനം കഴിഞ്ഞ ബജറ്റില്‍, സമരം ഇപ്പോള്‍ മാത്രം

 


തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉണ്ടായത് ഒരു വര്‍ഷം മുമ്പേ. സര്‍ക്കാര്‍ തീരുമാനം പെട്ടെന്നുണ്ടായതാണ് എന്ന തരത്തില്‍ പോലീസുമായി ഏറ്റുമുട്ടി എസ്എഫ്‌ഐ നടത്തിയ സമരത്തില്‍ പുറത്താകുന്നത് സിപിഎം ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ഇതോടെ ശക്തമായി.

രാജ്യത്ത് സ്വയംഭരണ കോളജുകള്‍ 420; കേരളത്തില്‍ തീരുമാനം കഴിഞ്ഞ ബജറ്റില്‍, സമരം ഇപ്പോള്‍ മാത്രംസര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കരുത് എന്നാവശ്യപ്പെട്ട് ബുധനാഴ്ച എസ്എഫ്‌ഐ നടത്തിയ സമരം അക്രമാസക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച സ്വയംഭരണാവകാശത്തിനെതിരെ അന്ന് പേരിനു പ്രതിഷേധിച്ച സിപിഎം അതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാകുന്നതുവരെ നിശ്ശബ്ദമായി ഇരുന്ന ശേഷമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ കോളജുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചപ്പോഴും ലഭിച്ച അപേക്ഷകള്‍ ഇവിടെ സൂക്ഷ്മ പരിശോധന നടത്തിയപ്പോഴും പിന്നീട് അത് യുജിസിയുടെ പരിഗണനയ്ക്ക് അയച്ചപ്പോഴും സമരമോ ശക്തമായ പ്രതിഷേധമോ ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്വയംഭരണാവകാശത്തിനു യുജിസി ശുപാര്‍ശ ചെയ്തിരിക്കുന്ന ചില എയ്ഡഡ് കോളജുകളുടെ മാനേജ്‌മെന്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സിപിഎം നിശ്ശബ്ദത പാലിച്ചതെന്നാണു സൂചന. അപേക്ഷ നല്‍കും മുമ്പ് ഈ മാനേജ്‌മെന്റുകള്‍ സിപിഎം നിയന്ത്രിത അധ്യാപക സംഘടനയുമായി ചര്‍ച്ച ചെയ്തിരുന്നു.

രാജ്യത്ത് സ്വയംഭരണ കോളജുകള്‍ 420; കേരളത്തില്‍ തീരുമാനം കഴിഞ്ഞ ബജറ്റില്‍, സമരം ഇപ്പോള്‍ മാത്രംബജറ്റ് പ്രസംഗത്തില്‍ നയപരമായ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ഇതു സംബന്ധിച്ചു വിശദമായ ശുപാര്‍ശകള്‍ നല്‍കുന്നതിനു സര്‍ക്കാര്‍ പ്രൊഫ. എന്‍ ആര്‍ മാധവ മേനോന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയെ നിയമിക്കുമ്പോഴും അതിനു ശേഷം സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോഴും പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച അതിവേഗ നടപടികള്‍ക്ക് ഉദാഹരണമാണ്. എന്നാല്‍ ആ ഉത്തരവുകളും നടപടികളുമൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് സിപിഎം ചെയ്തത്.

കഴിഞ്ഞ മേയില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം പുറത്തിറക്കിയ വിശദമായ ഉത്തരവിലൂടെയാണ് മാധവ മേനോന്‍ കമ്മിറ്റി റിപോര്‍ട്ട് അംഗീകരിച്ചത്. സ്വയംഭരണ കോളജുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങളും അതില്‍ ഉള്‍പെടുത്തിയിരുന്നു.

രാജ്യത്ത് സ്വയംഭരണ കോളജുകള്‍ 420; കേരളത്തില്‍ തീരുമാനം കഴിഞ്ഞ ബജറ്റില്‍, സമരം ഇപ്പോള്‍ മാത്രംരാജ്യത്തെ 19 സംസ്ഥാനങ്ങളിലെ 79 സര്‍വകലാശാലകള്‍ക്കു കീഴിലായി 420 ല്‍ അധികം കോളജുകള്‍ക്ക് ഇതിനകം യുജിസി സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. അതെല്ലാം അതിനു മുമ്പും ശേഷവും മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

രാജ്യത്ത് സ്വയംഭരണ കോളജുകള്‍ 420; കേരളത്തില്‍ തീരുമാനം കഴിഞ്ഞ ബജറ്റില്‍, സമരം ഇപ്പോള്‍ മാത്രംKeywords:  Thiruvananthapuram, CPM, K.M. Mani, Kerala, Government, College, Budget, University, Autonomy to colleges: Govt. had declared it's policy in budget speech 2013, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia