ADVERTISEMENT
ഇടുക്കി: (www.kvartha.com 30/07/2015) ഓട്ടോറിക്ഷാ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. ചിന്നക്കനാല്‍ വിലക്ക് പടിയിറമലയില്‍ പോണ്‍സാണ് (ഉണ്ണി 24) രാജാക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 26ന് രാത്രിയിലാണ് മുല്ലക്കാനം ജോസ്ഗിരി റൂട്ടില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മുല്ലക്കാനം കളിയീലില്‍ രഞ്ജുവിന്റെ ആപ്പെ ഓട്ടോറിക്ഷ കാണാതാകുന്നത്. രാജാക്കാട് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വാഹന പരിശോധനയ്ക്കിടെ കുരുവിളാസിറ്റിയില്‍ ഓട്ടോറിക്ഷയുമായെത്തിയ പോണ്‍സിനെ പോലീസ് പിടികൂടിയത്.
നമ്പറില്ലാതെ വരുന്ന ഓട്ടോ കൈകാണിച്ച് നിറുത്തി പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം പോയ വാഹനമാണിതെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് സ്വന്തമായി മറ്റൊരു ഓട്ടോറിക്ഷ ഉണ്ടെന്നും ഇതിന്റെ ബോഡി മാറ്റുന്നതിന് വേണ്ടിയാണ് ഓട്ടോ കടത്തിക്കൊണ്ട് പോയതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇയാള്‍ മറ്റ് രണ്ട് മോഷണകേസുകളില്‍ പ്രതിയായിട്ടുണ്ട്. ശാന്തന്‍പാറയിലെ റിസോര്‍ട്ടില്‍ നിന്നും പാറത്തോട്ടില്‍ നിന്നും കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ചതിന് ശാന്തന്‍പാറ, വെള്ളത്തൂവല്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നു. രാജാക്കാട് എസ്.ഐ എം.ജെ. ജോയി, എസ്.ഐ റോബിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തത്.
Keywords: Robbery, Theft, Idukki, Kerala, Auto Rickshaw robbery: accused held

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.