കൊച്ചി നഗരത്തില്‍ ഇനി ഓട്ടോക്കുലി മൊബൈല്‍ വഴി

 


കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി ഓട്ടോക്കുലി മൊബൈല്‍ വഴി. കൊച്ചി നഗരത്തിലെ യാത്രക്കാര്‍ ഓട്ടോയില്‍ യാത്രചെയ്യുമ്പോള്‍ നേരിട്ടു പണം ഡ്രൈവര്‍ക്ക് നല്‍കാതെ യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വഴി ഡ്രൈവറുടെ അക്കൌണ്ടിലേയ്ക്ക് പണം കൈമാറാവുന്ന പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക് രംഗത്തെത്തി.

ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് എന്നുപേരിട്ടിരിക്കുന്ന ഈ സംവിധാനം യാത്രക്കാരുടെ ഏത് ബാങ്കിലുള്ള അക്കൌണ്ടില്‍ നിന്നും ഒരു രൂപ മുതല്‍ കൈമാറാവുന്ന രീതിയിലാണ് സംവിധാനം ചെയ് തിരിക്കുന്നത്. പൈസയിലും പേയ്മെന്റ് നടത്താവുന്നതിനാല്‍ ഇനി ചില്ലറ ക്ഷാമം പറഞ്ഞ് യാത്രക്കാര്‍ക്ക് ഒട്ടോ ഡ്രൈവര്‍മാരുടെ മുന്‍പില്‍ കാത്തുകിടക്കേണ്ട കാര്യമില്ല. മൊബൈല്‍ ഫോണുകളില്‍ നിന്ന് അവരവരുടെ ബാങ്കിലേയ്ക്ക് ഒരു എസ്.എം.എസ് സന്ദേശം അയയ്ക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ ഓട്ടോ ചാര്‍ജ് നല്‍കുകയും ചെയ്യാം.

കൊച്ചി നഗരത്തില്‍ ഇനി ഓട്ടോക്കുലി മൊബൈല്‍ വഴി
പുതിയ സേവനത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ കൊച്ചി മേഖല ഐ.ജി കെ.പത്മകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് എറണാകുളം സോണ്‍ ജി.എം: ഉമ്മന്‍ ബഞ്ചമിന്‍, റീജനല്‍ ഹെഡ് വി.നന്ദകുമാര്‍, അഡീഷനല്‍ ജി.എമ്മുമാരായ ഡി.സമ്പത്ത്, തമ്പി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. കൊച്ചി നഗരത്തില്‍ എസ്.എം.എസ് അയയ്ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇനി മുതല്‍ ഓട്ടോ റിക്ഷാകളില്‍ പ്രദര്‍ശിപ്പിക്കും.

Keywords: Driver, Cochin, Mobile, Travel, Auto, Bank, Display, Account, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia