സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയാക്കി ഉയര്‍ത്താന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നേകാല്‍ കിലോമീറ്ററിനാണ് ഈ മിനിമം ചാര്‍ജ്ജ് ബാധകമാകുക. അതേസമയം കിലോമീറ്ററിന് എട്ടുരൂപയെന്ന നിരക്ക് മാറ്റമില്ലാതെ തുടരും.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ഓട്ടോ മിനിമം ചാര്‍ജ് 14 രൂപയായി സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് ഓട്ടോ തൊഴിലാളികളുടെ യൂണിയനുകള്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് മിനിമം ചാര്‍ജ് 15 രൂപയാക്കി ഉയര്‍ത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന് നിരന്തരമായി ആവശ്യം ഉയരുന്നത് പരിഗണിച്ചാണ് തീരുമാനം. അടുത്ത തദ്ദശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പായി ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ശബരിമല ഉത്സവ നടത്തിപ്പിന്റെ പൂര്‍ണ ചുമതല കെ ജയകുമാറിന് നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഹൈക്കോടതിയും ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നാദാപുരത്ത് പോലീസ് സബ്ഡിവിഷന്‍ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Key Words: Auto Charge, Fixed, 15 Rs, Minimum Charge, Auto Rickshaw, Wednesday, Decision, Kilometer, Petrol, Diesel, Price,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.