ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

 


ADVERTISEMENT

തലശേരി:  (www.kvartha.com 19.06.2020) ദേശീയ പാതയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ ഹരിഹര സുധന്‍ (37) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 58. ടി. 1075 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്.
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം ജെ.കെ എന്റര്‍പ്രൈസിന് മുന്‍വശമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. മിതമായ വേഗതയില്‍ വന്ന ഓട്ടോറിക്ഷ റോഡില്‍ നിന്നും തെന്നിമാറി സിമന്റ് കടയുടെ മുന്‍വശം ഇറക്കിവെച്ച കമ്പിയുടെ മുകളിലേക്ക് രണ്ട് മറി മറിഞ്ഞതിന് ശേഷം തലകീഴായി വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി നല്‍കിയ വിവരം. റോഡിന്റെ പ്രതലം സന്തുലിതമല്ലാത്തത് കാരണം ഓട്ടോറിക്ഷ ദിശ മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Keywords:  Thalassery, Kerala, News, Accident, Death, Auto Driver, Auto driver died in Accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia