കോട്ടയത്ത് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരനെ ആക്രമിച്ച് പണവും ബാഗും തട്ടിയെടുത്തതായി പരാതി
Mar 2, 2018, 10:37 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 02/03/2018) ഓട്ടോ യാത്രക്കാരനെ ആക്രമിച്ച് ഡ്രൈവര്‍ പണവും ബാഗും തട്ടിയെടുത്തതായി പരാതി. ബുധനാഴ്ച രാത്രി പത്തു മണിയോടെ മെഡിക്കല്‍ കോളേജ് ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്‍വശം റോഡില്‍ വച്ചാണ് ഓട്ടോ ഡ്രൈവര്‍ ആക്രമിച്ച് പണം തട്ടിയതായി കാണിച്ച് യാത്രക്കാരന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുമ്മനം സ്വദേശി വിജയകുമാര്‍ (50) എന്നയാളാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ കുമാരനല്ലൂര്‍ മേല്‍പാലം ഭാഗത്തു നിന്ന് ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളജ് കവലയിലെത്തി. അവിടെ ബാറില്‍ കയറി മദ്യപിച്ച ശേഷം കുമ്മനത്തേക്ക് പോകുമ്പോഴാണ് തന്നെ ആക്രമിച്ച് 8000 രൂപയും ബാഗും തട്ടിയെടുത്തത്. ബാറില്‍ നിന്നിറങ്ങി യാത്ര തുടങ്ങിയപ്പോള്‍ മറ്റൊരാള്‍ കൂടി ഓട്ടോയില്‍ കയറിയെന്നും പറയുന്നു.
തന്നെ ചവുട്ടി പുറത്താക്കിയ ശേഷം ഓട്ടോ ഓടിച്ചു പോയെന്നാണ് പരാതിയില്‍ പറയുന്നത്. ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുമാരനല്ലൂര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാത്രിയായതിനാല്‍ എംസി റോഡ് വഴി വന്ന ഓട്ടോയാകാനാണ് സാധ്യത. ഓട്ടോ ഡ്രൈവറുടെ രൂപവും ഓട്ടോയുടെ പേരും ഉള്‍പ്പെടെയുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Auto Driver, Attack, Passenger, Theft, Police, Complaint, Auto driver attacked passenger; investigation started

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.