Accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി യുവതിയുടെ ദേഹത്ത് കൂടെ പാഞ്ഞുകയറി; കയ്യിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി യുവതിയുടെ ദേഹത്ത് കൂടെ പാഞ്ഞുകയറി; കയ്യിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Nov 5, 2024, 19:28 IST


Representational Image Generated By Meta AI
ADVERTISEMENT
● അപകടത്തില്‍ ആനവാതില്‍ സ്വദേശി സബിനയ്ക്ക് പരുക്കേറ്റു
● വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല
● മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ സുരക്ഷാ ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി
● വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല
കോഴിക്കോട്: (KVARTHA) നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി യുവതിയുടെ ദേഹത്ത് കൂടെ പാഞ്ഞുകയറി. കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ചാണ് സംഭവം. അപകടത്തില്‍ യുവതിക്ക് പരുക്കേറ്റു. കയ്യിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് യുവതിയുടെ ദേഹത്ത് കൂടെ പാഞ്ഞുകയറിയത്. ആനവാതില്‍ സ്വദേശി സബിനയ്ക്കാണ് പരുക്കേറ്റത്. മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ സുരക്ഷാ ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. പരുക്കേറ്റ സബീനയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
#Accident #Kozhikode #AutoRickshaw #KeralaNews #Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.