Accidental Death | ഓസ്‌ട്രേലിയയില്‍ കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്ക് സമീപം കാറപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. സീതത്തോട് ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച (07.08.2023) പുലര്‍ചെയാണ് അപകടം. 

ജെഫിന്റെ പിതാവ് ജോണ്‍ മാത്യുവും മാതാവ് ആന്‍സിയും സഹോദരന്‍ ജിയോണും ഓസ്‌ട്രേലിയയിലാണ് താമസം. ജെഫിന്‍ ഓടിച്ച കാര്‍ ട്രെയിലറിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 

റേഡിയോളജി പഠിച്ച ശേഷം യുവാവിന് പ്ലേസ്‌മെന്റ് ലഭിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് പോകുന്ന വഴിക്കാണ് ദാരുണ അപകടം നടന്നത്. കുടുംബാംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 1500 കിലോമീറ്റര്‍ അകലെയാണ് ജെഫിന്‍ ജോലി ചെയ്യുന്നത്. സംസ്‌കാരം പിന്നീട് നടക്കും. 

കുടുംബാംഗങ്ങള്‍ ആറുമാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജെഫിന്‍ നാട്ടില്‍ എത്തിയിട്ട് ഒരു വര്‍ഷമായി.
Aster mims 04/11/2022

Accidental Death | ഓസ്‌ട്രേലിയയില്‍ കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Accident-News, Australia, Malayali, Youth, Died, Road Accident, Australia: Malayali youth died in road accident.

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia