Auditing | ജോലി സമയം പാലിക്കാത്ത ഡോക്ടര്‍മാരെ പിടിക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്; മുങ്ങുന്നവരെ കണ്ടെത്താന്‍ ഓഡിറ്റിംഗ്
Jan 12, 2023, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജോലി സമയം പാലിക്കാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ് തുടങ്ങി. മെഡികല്‍ കോളജ് പ്രിന്സിപലാണ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് പ്രത്യേക സര്കുലറിലൂടെ നിര്‍ദേശം നല്‍കിയത്. രാവിലെ 10 മണിക്ക് എത്തി ഉച്ചയ്ക്ക് ഒന്നിന് പല ഡോക്ടര്‍മാരും മടങ്ങുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത് പരിശോധിക്കാന്‍ കോളജ് പ്രിന്‍സിപല്‍ നിര്‍ദേശം നല്‍കിയത്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് മെഡികല്‍ കോളജിലെ ഡോക്ടര്‍മാരുടെ ജോലി സമയം. ഡോക്ടര്‍മാര്‍ക്ക് പഞ്ചിംഗ് ഏര്‍പെടുത്തി സ്പാര്‍കുമായി ബന്ധിപ്പിക്കുന്നത് ഉള്‍പെടെ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. ഡോക്ടര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എഴുതി നല്കാന് ഒരു പ്രത്യേക ഫോര്‍മാറ്റും ഡോക്ടര്‍മാര്‍ക്ക് വകുപ്പ് മേധാവികള്‍ കൈമാറിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലാണ് ഓഡിറ്റ് ആരംഭിച്ചത്. ഈ മാസം ഒന്ന് മുതല്‍ 15 വരെയുള്ള തിയതികളിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഓരോ ദിവസത്തേയും വര്‍ക് റിപോര്‍ട് വകുപ്പ് മേധാവികള്‍ക്ക് കൈമാറണം.
Keywords: News,Kerala,State,Thiruvananthapuram,Doctor,Top-Headlines, Auditing to detect doctors who do not adhere to working hours
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

